Cricket cricket worldcup Top News

ഷഹീൻ അഫ്രീദി – പാക് പേസ് ബൗളിംഗ് നിരയിലെ പുതിയ താരോദയം

June 26, 2019

ഷഹീൻ അഫ്രീദി – പാക് പേസ് ബൗളിംഗ് നിരയിലെ പുതിയ താരോദയം

ഫാസ്റ്റ് ബൗളർമാരെ സംഭാവന ചെയ്യുന്ന കാര്യത്തിൽ ക്രിക്കറ്റ് പാകിസ്താനോട് പലപ്പോഴും കടപ്പെട്ടിട്ടുണ്ട്. ഈ ലോക കപ്പിലും വഹാബ് റിയാസും മുഹമ്മദ് ആമിറും നയിക്കുന്ന ബൗളിംഗ് നിര അല്പം പോലും നിരാശപ്പെടുത്തിയില്ല. ആ കൂട്ടത്തിൽ അഭിമാനത്തോടെ പുതിയ ഒരു താരത്തിന്റെ സംഭാവന കണ്ട മത്സരമാണ് ഇന്ന് കണ്ടത്.

ന്യൂ സീലൻഡിനു എതിരായി 10 ഓവറിൽ നിന്ന് വെറും 28 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് ആണ് ഈ 19കാരൻ സ്വന്തമാക്കിയത്. അതിൽ 3 ഓവറുകൾ മെയ്ഡൻ ആയിരുന്നു എന്നുള്ളത് ആ ബൗളിങ്ങിന്റെ ആക്രമണത്തെ സാക്ഷ്യപ്പെടുത്തുന്നു. ഈ കൊച്ചു പയ്യൻ വീഴ്ത്തിയതാകട്ടെ മുൻ നിര ബാറ്റ്സ്മാൻമാരെയും. ഓപ്പണർ മൺറോ, റോസ് ടെയ്‌ലർ, ടോം ലതാം എന്നിവരാണ് അയാൾക്ക് മുന്നിൽ വിക്കറ്റുകൾ അടിയറ വെച്ചത്. തന്റെ ആദ്യ ലോക കപ്പ് ആണെന്നുള്ള ഒരു കുറവും ഈ കളിയിൽ അദ്ദേഹം കാഴ്ച വെച്ചില്ല. പാകിസ്ഥാന്റെ ബൗളിംഗ് നിരയെ ഭയക്കാൻ മറ്റൊരു കാരണം കൂടി ഈ യുവ കളിക്കാരന്റെ മികവ് കാരണം ആകും എന്ന് തീർച്ച.

Leave a comment