Cricket cricket worldcup Top News

വഹാബ് റിയാസ് ശരിക്കും അഭിനന്ദനം അർഹിക്കുന്നു.

June 13, 2019

വഹാബ് റിയാസ് ശരിക്കും അഭിനന്ദനം അർഹിക്കുന്നു.

കഴിഞ്ഞ വേൾഡ് കപ്പിൽ അഡ്‌ലെയ്ഡിൽ ഫാസ്റ്റ് ബൗളിങ്ങിന്റെ വന്യമായ സൗന്ദര്യത്തിലൂടെ ഷെയിൻ വാട്സനെ കാഴ്ചക്കാരനാക്കിയ ആ സ്പെൽ, നാലു വർഷത്തിന് ശേഷം ടോൺഡനിൽ മുൻ നിര ബാറ്റസ്മാൻമാർ ഉത്തരവാദിത്തം മറന്നപ്പോൾ കങ്കാരുക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയ ബാറ്റിംഗ് വിസ്ഫോടനം. ഒമ്പതാമനായി മാത്രം ഇറങ്ങിയ വഹാബ് 39 ബോളുകൾ നേരിട്ട് 45 റൺസ് ആണ് ഓസ്‌ട്രേലിയൻ ബൗളിംഗ് നിരക്ക് എതിരായി നേടിയത്. വിജയം പ്രത്യാശിച്ചു നിന്ന കങ്കാരുക്കൾ ഒരു നിമിഷമെങ്കിലും പകച്ചു നിന്നിട്ടുണ്ടാവും.

ബൗളിങ്ങിൽ ഫീൽഡർമാർ ക്യാച്ചുകൾ നഷ്ടപെടുത്തിയിട്ടില്ലായിരുനെങ്കിൽ കണക്കുകളിൽ രണ്ടു വിക്കറ്റുകൾ കൂടി കൂട്ടാമായിരുന്നു, ഓർമ്മയിൽ ഉണ്ടാവും ഈ പോരാട്ട വീര്യം……

Leave a comment