Tennis Top News

ഫ്രഞ്ച് ഓപ്പൺ ; ജോക്കോവിച്ചിനെ വീഴ്ത്തി തീം ഫൈനലിൽ

June 8, 2019

author:

ഫ്രഞ്ച് ഓപ്പൺ ; ജോക്കോവിച്ചിനെ വീഴ്ത്തി തീം ഫൈനലിൽ

അത്യന്തം വാശിയേറിയ മത്സരത്തിൽ ലോക ഒന്നാം നമ്പറും ടൂർണമെന്റ് ഒന്നാം സീഡുമായ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി നാലാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പ്രവേശിച്ചു. മോശം കാലാവസ്ഥ മൂലം രണ്ടു ദിവസങ്ങളിലായി നാലു മണിക്കൂറിലേറെ നീണ്ടുനിന്ന സെമിഫൈനലിൽ 6-2, 3-6, 7-5, 5-7, 7-5 എന്ന സ്കോറിനാണ് തീം വിജയിച്ചത്. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ രണ്ടാം സീഡ് സ്‌പെയിനിന്റെ റാഫേൽ നദാലാണ് തീമിന്റെ എതിരാളി.

Leave a comment