Cricket cricket worldcup Top News

ലോകകപ്പുകളിലെ ഏറ്റവും മികച്ച ക്യാച്ച്? ബെൻ സ്റ്റോക്സ് മായാജാലം !!

May 30, 2019

ലോകകപ്പുകളിലെ ഏറ്റവും മികച്ച ക്യാച്ച്? ബെൻ സ്റ്റോക്സ് മായാജാലം !!

2019 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 104 റൺസിന്റെ ആധികാരിക വിജയം നേടുകയുണ്ടായി. എല്ലാ മേഖലകളിലും മികവ് പുലർത്തിയാണ് സ്വന്തം കാണികളുടെ മുമ്പിൽ ഇംഗ്ലീഷ് ടീം ഈ ജയം കരസ്ഥമാക്കിയത്. എന്നാൽ കളിയിൽ കാണികളുടെയും ആരാധകരുടെയും മനം കവർന്നത് ബെൻ സ്റ്റോക്സ് ആയിരുന്നു. ആകാശത്തിൽ പറന്നു പുറകിൽ പോയ പന്തിനെ ഒറ്റ കൈ കൊണ്ട് കരസ്ഥമാക്കി ലോകകപ്പുകളിൽ തന്നെ ഏറ്റവും മികച്ച ക്യാച്ച് എടുത്തിരിക്കുകയാണ് ഈ ഇംഗ്ലീഷ് ബൗളർ. ആദിൽ റഷിദിനെ സ്വീപ് ചെയ്ത ആന്റിലെ പെഹ്‌ലുക്വാലയുടെ വിക്കറ്റ് ആണ് സ്റ്റോക്സിന്റെ മായാജാലം കൊണ്ട് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്.

Leave a comment