Cricket cricket worldcup Top News

ടീം ഇന്ത്യ – അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ !!

May 30, 2019

ടീം ഇന്ത്യ – അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ !!

ഒരു സെക്കുലർ രാജ്യമായ ഇന്ത്യയിൽ ഒരുപാട് മതങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ ക്രിക്കറ്റ്‌ എന്ന ഈ ഗെയിം മതതേക്കാളുപരി ഓരോ ഇന്ത്യക്കാരനേയും ഒരുമിപ്പിക്കുന്ന ഒരു ഘടകമായി തോന്നിയിട്ടുണ്ട് ഒരുപാട് അവസരത്തിൽ, അവിടെ മതമില്ല ജാതിയില്ല.നീല കുപ്പായത്തിൽ ഇറങ്ങുന്ന ഓരോ കളിക്കാരനും ഇവിടെ ഹീറോ പരിവേഷമാണ് ഏതൊരു സെലിബ്രിറ്റികും മുകളിലാണ് അവരുടെ സ്ഥാനവും.

ഓരോ ഇന്ത്യയുടെ വിജയങ്ങളും ജാതിയും മതവും മറന്ന് ഒരു ഉത്സവം പോലെ ഇന്ത്യയുടെ ഓരോ ഭാഗത്തും ആഘോഷിക്കുന്നതും നമുക്ക് കാണാം. അതുകൊണ്ടുതന്നെ ഓരോ തോൽവിയും ഒരു ദേശീയ ദുരന്തമായി കാണുന്ന ആരാധകരെയും നമുക്ക് തള്ളിപ്പറയാൻ കഴിയില്ല.

1996വേൾഡ് കപ്പ്‌ സെമിയിൽ കരഞ്ഞുകൊണ്ട് കളിക്കളം വിട്ട കാംബ്ലിയുടെ മുഖവും, തന്റെ വിരമിക്കൽ ദിനം സച്ചിൻ നടത്തിയ സ്‌പീച്ചും നമ്മുടെ ഓരോ ആരാധകരുടെയും മനസ്സിനെ ഇത്രയധികം സ്വാധീനിച്ചതും ക്രിക്കറ്റ്‌ വെറുമൊരു കളിയേക്കാളുപരി നമുക്ക് മറ്റെന്തൊക്കെയോ ആയതുകൊണ്ടാണ്.

നാലു വർഷത്തിൽ ഒരിക്കൽ മാത്രം വിരുന്നെത്തുന്ന ആ കായിക മാമാങ്കത്തിന് ഇന്ന് കൊടി ഉയരുകയാണ്, ഓരോ ആരാധകനും ഇന്നു മുതൽ ഇന്ത്യൻ ടീമിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ്, 130 കോടി ജനങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാവട്ടെ, ആ ലോക കിരീടം ഇന്ത്യയിൽ എത്തിക്കാൻ കൊഹ്‌ലിക്കും കൂട്ടർക്കും സാധിക്കട്ടെ…

ഗുഡ് ലക്ക് ടീം ഇന്ത്യ

ജയ് ഹിന്ദ്
Pranav Thekkedath

Leave a comment