ബംഗ്ലാകടുവകളെ വലിച്ചുകീറി ഇന്ത്യ
ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യക്ക് 95 റൺസിന്റെ തകർപ്പൻ ജയം.സ്കോർ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റിന് 359.ബംഗ്ലാദേശ് 49.3 ഓവറിൽ 264 ന് എല്ലാവരും പുറത്തായി.ഇന്ത്യക്ക് ഏറെ ആശ്വസിക്കാനുണ്ട്.4 ആം നമ്പറിൽ ആര് എന്ന ചോദ്യത്തിന് ഉത്തരവും കിട്ടി.കെ ൽ രാഹുൽ നാലാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടിയതോടെ അത് ഉറപ്പായി.
ടോസ് നഷ്ട്ടപെട്ടു ബാറ്റിങ് ചെയ്ത ഇന്ത്യക്ക് വേണ്ടി ധോണിയും രാഹുലും ചേർന്ന് മികച്ച ബാറ്റിംഗ് സ്കോർ കണ്ടെത്തി.ഇരുവരും സെഞ്ച്വറി നേടി.രാഹുൽ 99 പന്തിൽ 108 റൺസ് നേടിയപ്പോൾ ധോണി 78 പന്തിൽ 113 റൺസ് നേടി.വിരാട് കൊഹ്ലി 47റൺസ് നേടി.ഷാകിബ് അൽ ഹാസനും, ഹൊസൈനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.മുസ്താഫിർ റഹ്മാൻ,സൈഫുദ്ധിൻ,സാബിർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ മുഷ്ഫിഖുർ റഹിം 90 റൺസ് നേടി ടോപ് സ്കോറെർ ആയി.94 പന്തിൽ നിന്നാണ് റഹിം സ്കോർ ചെയ്തത്.ലിറ്റൻ ദാസ് 90 പന്തിൽ നിന്നും 73 റൺസ് നേടി.ബംഗ്ലാദേശ് സ്കോറിന് തടയിട്ടത് കുൽചാ സഖ്യം ആണ്.ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി.ഇരുവരും തിളങ്ങിയതോടെ ഇന്ത്യക്ക് ആശ്വാസമായി.ബുംറ 2 വിക്കറ്റ് നേടിയപ്പോൾ ജഡേജ 1 വിക്കറ്റും നേടി.