ഇംഗ്ലണ്ടിന് മുൻപിൽ പൂച്ചകുട്ടികളായി അഫ്ഗാനിസ്ഥാൻ
കഴിഞ്ഞ സന്നാഹ മത്സരത്തിൽ പാകിസ്താനെ അട്ടിമറിച്ച അഫ്ഗാൻ ഇംഗ്ലണ്ടിന്റെ മുൻപിൽ പൂച്ചകുട്ടികളായി.9 വിക്കറ്റിന് പരാജയം ഏറ്റുവാങ്ങി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 160 റൺസിന് ഓൾ ഔട്ടായി.ഇംഗ്ലണ്ട് ഒരു വിക്കറ്റു നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു.അഫ്ഗാന് വേണ്ടി മുഹമ്മദ് നബി 44, നൂർ അലി 30, ടൗലാട് സർദാൻ 20 വീതം റൺസ് നേടി.ജോ റൂട്ട്, ജോഫ്രാ ആർച്ചർ എന്നിവർ 3 വീതം വിക്കറ്റ് നേടിയപ്പോൾ ബെൻ സ്റ്റോക്സ്,മോയിൻ അലി എന്നിവർ ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ടിന് വേണ്ടി ജേസൺ റോയിയും ബെയർസ്ട്രോയും ചേർന്ന് മികച്ച തുടക്കം നൽകി.റോയ് 89 റൺസ് നേടിയപ്പോൾ ബെയർസ്ട്രോ 39 റൺസ് നേടി.ജോ റൂട്ട് പുറത്താകാതെ 29 റൺസ് നേടി.ആകെ നഷ്ട്ടപെട്ട വിക്കറ്റ് നേടിയത് മുഹമ്മദ് നബിയാണ്.