Foot Ball Top News

ഡി ലിച്ചിനെ റാഞ്ചാൻ യുണൈറ്റഡ്

May 27, 2019

ഡി ലിച്ചിനെ റാഞ്ചാൻ യുണൈറ്റഡ്

കൈമാറ്റ വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് അയാക്സിന്റെ കളിക്കാർക്കാണ്. ഡി യോങിനെ വൻ തുകക്ക് ബാഴ്സ അടുത്തിടെ സ്വന്തമാക്കിയിരുന്നു. എന്നാൽ അയാക്സിന്റെ 19 വയസ്സ് മാത്രം പ്രായമുള്ള നായകൻ, ഡി ലിച്ചിന്റെ ഭാവിയെ പറ്റി അനിശ്ചിതത്വം തുടരുന്നു. അദ്ദേഹം അയാക്സ് വിട്ടു പോകാൻ തീരുമാനിച്ചു എന്നാണ് അറിവ്. എന്നാൽ വാഗ്ദാന പെരുമായയുമായി ക്ലബ്ബുകളുടെ മത്സരം തീരുമാനം ദീർഘിപ്പിക്കുന്നു.

ഏറ്റവും നല്ല വാഗ്ദാനം ഇത് വരെ ബാർസയായിരുന്നു നൽകിയിരുന്നത്. എന്നാൽ തങ്ങളുടെ തീരുമാനത്തിൽ ബാഴ്സ പിന്നോട്ട് പോകുന്നു എന്ന് യൂറോപ്യൻ ഫുട്ബോൾ വിദഗ്ദ്ധൻ മാർക്കോറ്റി അഭിപ്രായപെടുകയുണ്ടായി. ആയതിനാൽ ഈ അവസരം മുതലാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശ്രമം തുടങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്. യുണൈറ്റഡിന്റെ പ്രതിരോധത്തെ പാട്ടി ശക്തമായ വിമര്ശനങ്ങൾ ആണ് ഈ വർഷം ഉയർന്നത്. കൂടാതെ ഒരു ഉശിരൻ നായകന്റെ അഭാവവവും യുണൈറ്റഡിനെ ഈ സീസണിൽ വേട്ടയാടിയുരുന്നു. ഇതെല്ലം മറികടക്കാൻ ഏറ്റവും നല്ല പോംവഴി ഡി ലിച്ചിന്റെ സേവനം ഉറപ്പിക്കുകയാണ്.

എന്നാൽ റയൽ മാഡ്രിഡും ഈ അവസരം മുതലാക്കാൻ ശ്രമിക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പുറത്തു വിട്ടത്. അതിനാൽ എത്രയും പെട്ടന്ന് ഒരു കരാറിൽ എത്തിപ്പെടാൻ യുണൈറ്റഡ് ശ്രമിച്ചാൽ അത്ഭുതപ്പെടാനില്ല.

Leave a comment