വിവാദമായ തീരുമാനം ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ശേഷം മാറ്റും: പി സി ബി
കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇറക്കിയ പ്രസ്താവന വളരെ വിവാദമായിരുന്നു.ലോകകപ്പിനിടെ ഭാര്യമാരേയോ,കാമുകിമാരെയോ ഒപ്പം താമസിക്കാൻ അനുവദിക്കില്ല എന്നായിരുന്നു പി സി ബിയുടെ നിലപാട്.പല കോണിൽ നിന്നും വലിയ വിമർശനങ്ങൾ ഉണ്ടായതിനെ തുടർന്ന് ആണ് അതിൽ ഇളവ് ചെയ്യാൻ പാകിസ്ഥാൻ നിർബന്ധിതരായത്.ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ശേഷമാകും അത് നടപ്പിലാക്കുക.ജൂൺ 16 ന് ആണ് ഇന്ത്യ-പാക് മത്സരം.മത്സരശേഷം അവരെ കൂടെ താമസിപ്പിക്കാൻ അനുവദിക്കും.ലോകകപ്പ് മത്സരങ്ങൾക്കിടെ താരങ്ങളുടെ ശ്രദ്ധ മാറാതിരിക്കാനാണന് ഇത്തരം ഒരു തീരുമാനം എടുത്തത്.