Cricket cricket worldcup Top News

സ്മിത്തിന്റെ ചിറകിൽ ഓസിസ് ; ഇംഗ്ലണ്ട് ബാലപാടങ്ങൾ മറന്നു

May 26, 2019

സ്മിത്തിന്റെ ചിറകിൽ ഓസിസ് ; ഇംഗ്ലണ്ട് ബാലപാടങ്ങൾ മറന്നു

ശക്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് മേൽ ഓസ്‌ട്രേലിയക്കു വിജയം. സ്വന്തം മണ്ണിൽ നടന്ന സന്നാഹ മത്സരത്തിൽ 10 റൺസിനാണ് ഇംഗ്ലണ്ട് കളി അടിയറവ് വെച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് കങ്കാരുക്കളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ [116] സെഞ്ചുറിയുടെ കരുത്തോടെ 297 റൺസ് എന്ന ഭേദപ്പെട്ട സ്കോർ ഓസ്ട്രേലിയ നേടുകയുണ്ടായി. ഡേവിഡ് വാർണർ [43] ഉസ്മാൻ ഖവാജ [31] എന്നിവർ സ്മിത്തിന് മികച്ച പിന്തുണയും നൽകി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് തുടക്കത്തിലേ തന്നെ ആവശ്യമില്ലാതെ വിക്കറ്റുകൾ കളഞ്ഞുകുളിച്ചു. വെടിക്കെട്ടിന് പേരുകേട്ട ബെയർസ്റ്റോവും റോയിയും കാര്യമായ സംഭാവനകൾ നൽകാതെ ഓസ്‌ട്രേലിയൻ സമ്മർദ്ദം മറികടക്കാനാവാതെ പുറത്തായി. മധ്യനിരയിൽ ജെയിംസ് വിൻസ് [64], ജോസ് ബട്ലർ [52], ക്രിസ് വോക്‌സ് [40] എന്നിവർ ചെറുത്തു നിന്നെങ്കിലും ആവശ്യമില്ലാതെ ലൂസ് ബോളുകളിൽ എല്ലാവരും വിക്കറ്റ് കളഞ്ഞു കുളിച്ചു. വാലറ്റത്തെ കെട്ടിപൂട്ടാൻ ഓസ്സി ബൗളർമാർക്ക് വലിയ ബുദ്ധിമുട്ടേണ്ടിയും വന്നില്ല.

Leave a comment

Your email address will not be published. Required fields are marked *