Cricket cricket worldcup Top News

ലോകകപ്പ് ടീമിൽ വമ്പൻ അഴിച്ചുപണി നടത്തി പാകിസ്ഥാൻ: ലക്ഷ്യം രണ്ടാം ലോകകപ്പ് കിരീടം

May 23, 2019

author:

ലോകകപ്പ് ടീമിൽ വമ്പൻ അഴിച്ചുപണി നടത്തി പാകിസ്ഥാൻ: ലക്ഷ്യം രണ്ടാം ലോകകപ്പ് കിരീടം

ഇത്തവണ ലോകകപ്പ് ടീമിനെ പ്രഖ്യപിച്ചപ്പോൾ മുതൽ കാര്യങ്ങൾ അത്ര പന്തിയല്ല.15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന് പുറത്തായിരുന്ന ആസിഫ് അലി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവരെ ടീമിലേക്ക് മടക്കിവിളിച്ചു. ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കി.കരുത്തുറ്റ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ആയി ആണ് പാകിസ്ഥാൻ ഇത്തവണ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുന്നത്.പാകിസ്ഥാൻ അവസാനമായി ഫൈനലിൽ കളിച്ചത് 1999 ലോകകപ്പിലാണ്.അവസാനമായി കപ്പ് ഉയർത്തിയത് ആകട്ടെ 1992 ലും ആണ്.ഇംഗ്ലണ്ടിൽ കാര്യങ്ങൾ അത്ര എളുപ്പമാകുമോ എന്ന് സംശയം ഉണ്ട്.കാരണം പാകിസ്താന്റെ കഴിഞ്ഞ പരമ്പരയിലെ പ്രകടനം അത്ര നല്ലതായിരുന്നില്ല.ഇംഗ്ലണ്ടിനോട് തോൽക്കുകയും,ബൗളർമാരുടെ പ്രകടനം ശരാശരിയിലും താഴെയായി.എന്നാൽ ലോകകപ്പിൽ അതെല്ലാം മറന്നുള്ള പോരാട്ടമാകും പാക്സിതാൻ നടത്തുക എന്നാണ് പാകിസ്ഥാൻ ആരാധകരുടെ പ്രതീക്ഷ.

പാകിസ്ഥാൻ ബാറ്റിംഗ് ഇപ്പോൾ മികച്ച ഫോമിൽ ആണ്.ഇംഗ്ലണ്ടിനെതിരെ മൂന്നു തവണ അടുപ്പിച്ച് 300 മേലെ സ്കോർ ചെയ്തു.ബാറ്റിംഗ് നിര നോക്കുകയാണെങ്കിൽ നിരവധി മികച്ച ബാറ്റസ്മാൻമാർ ഉണ്ട്.ഫാഖാർ സമൻ എന്ന ബാറ്സ്മാൻ വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു.പക്ഷെ ഏകദിനത്തിൽ 200 റൺസ് നേടുന്ന ആദ്യ പാകിസ്ഥാൻ ബാറ്സ്മാൻ എന്ന റെക്കോർഡിനുടമയാണ്.അതുപോലെ തന്നെ ബാബർ അസം,ഇമാം ഉൾ ഹഖ്, ആസിഫ് അലി സർഫറാസ് അഹമ്മദ് എന്നിവരാണ് മറ്റു ബാറ്റസ്മാൻമാർ.ഇതിൽ ആസിഫ് അലിക്കും,ഇമാം ഉൽ ഹാക്കിനും 30 താഴെ ഏകദിനങ്ങൾ കളിച്ച പരിചയമേ ഉള്ളു.പക്ഷെ മാനേജ്‌മന്റ് അവരിൽ വിശ്വാസം അർപ്പിക്കുകയാണ്.ഇവരോടൊപ്പം ബാബർ അസം,സർഫറാസ് അഹമ്മദ് എന്നിവരുടെ പരിചയസമ്പത്തും ചേരുമ്പോൾ പാകിസ്ഥാൻ സ്കോർ ബോർഡ് 300 കടക്കും.

ഓൾ-റൗണ്ടർമാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്.5 ഓൾ-റൗണ്ടർമാരെയാണ് ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്.ഇതിൽ ഏറ്റവും പരിചയസമ്പത്ത് ഉള്ളത് ഷൊയബ്‌ മാലിക്കിനും,മുഹമ്മദ് ഹഫീസിനും ആണ്.200 ലേറെ ഏകദിനങ്ങൾ ഇരുവരും കളിച്ചിട്ടുണ്ട്.ഷദാബ് ഖാൻ,ഇമാദ് വസിം,ഹാരിസ് സൊഹൈൽ എന്നിവർ ആണ് മറ്റു ഓൾ-റൗണ്ടർമാർ.ഇവർക്കെല്ലാം 50 ൽ താഴെ ഏകദിനങ്ങളുടെ പരിചയസമ്പത്തെ ഉള്ളു.പക്ഷെ ഇവരുടെ ഏകദിനത്തിലെ പ്രകടനങ്ങൾ മികച്ചതാണ്.

ബൗളിങ്ങിൽ 5 ഫാസ്റ്റ് ബൗളെർമാരെയാണ് വിന്യസിച്ചിരിക്കുന്നത്.ഷഹീൻ അഫ്രീദി,ഹസൻ അലി, വഹാബ് റിയാസ്,മുഹമ്മദ് ഹസ്നൈൻ,മുഹമ്മദ് ആമിർ എന്നിവരാണ് ബൗളിംഗ് ഡിപ്പാർട്മെന്റ്.ഇതിൽ ഏറ്റവും എല്ലാവരെയും അതിശയപ്പെടുത്തുന്നത് വഹാബ് റിയാസിന്റെ തിരിച്ചു വരവാണ്.കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന് കരുതുന്നിടത്താണ് വഹാബ് റിയാസ് ടീമിലേക്ക് തിരിച്ചെത്തിയത്. പന്ത് റിവേഴ്‌സ് സിങ് ചെയ്യിക്കാനുള്ള കഴിവാണ് റിയാസിനെ തിരികെ വിളിക്കാനുള്ള കാരണം.ഇംഗ്ണ്ടിലണ്ടിനെതിരെ ബൗളർമാരുടെ മോശം ബൗളിങ്ങും തിരിച്ചുവരവിന് കാരണമായി.ഷഹീൻ അഫ്രിദിക്കും,മുഹമ്മദ് ഹസ്നൈനും 20 ൽ താഴെ ഏകദിനങ്ങളെ കളിച്ചിട്ടുള്ളു.ഹസൻ അലി,വഹാബ് റിയാസ്, മുഹമ്മദ് ആമിർ എന്നിവർക്കാണ് പരിചയ സമ്പത്തു കൂടുതൽ എന്നതിനാൽ ഇവരാകും പാകിസ്താന്റെ തുറുപ്പുചീട്ട്.

Leave a comment

Your email address will not be published. Required fields are marked *