Cricket Top News

എതിരാളികൾക്ക് മുന്നറിയുപ്പുമായി സ്മിത്തും കങ്കാരുക്കളും – സന്നാഹമത്സരത്തിൽ വിജയത്തുടക്കം

May 23, 2019

എതിരാളികൾക്ക് മുന്നറിയുപ്പുമായി സ്മിത്തും കങ്കാരുക്കളും – സന്നാഹമത്സരത്തിൽ വിജയത്തുടക്കം

ലോക കപ്പ് സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ തങ്ങളുടെ വരവ് അറിയിച്ചു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 4 ഓവർ മിച്ചം നിൽക്കെ 229 റൺസിന് പുറത്തായി.ഓപ്പണർ എവിൻ ലൂയിസ് [50 റൺസ്], കാർലോസ് ബ്രത്വെയിറ്റ് [60 റൺസ്] എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റാർക്, കുമ്മിൻസ്, കൗൾട്ടർനൈൽ ,മാക്സ്വെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് 11 ഓവർ ബാക്കി നിൽക്കേ വെറും 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. 76 റൺസ് അടിച്ച ക്യാപ്റ്റൻ സ്മിത്ത് ആയിരുന്നു അവരുടെ അമരക്കാരൻ. ഐ.പി.ൽ.ലെ മോശം ഫോം കാര്യമാക്കേണ്ട എന്ന മറുപടിയാണ് സ്മിത്ത് ശരിക്കും നൽകിയത്. അദ്ദേഹത്തിന് ഫിഞ്ചും [42] ഷോൺ മാർഷും [55 നോട് ഔട്ട്] മികച്ച പിന്തുണ നൽകി.

ആന്ദ്രേ റസ്സലിന്റെ പന്ത് ഹെൽമെറ്റിൽ തട്ടി ഉസ്മാൻ ഖവാജക്ക് പരിക്ക് പറ്റിയത് കങ്കാരുക്കളെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. പരിക്ക് ഗുരുതരം അല്ല എന്ന് അറിയാൻ കഴിഞ്ഞെങ്കിലും അന്തിമ തീരുമാണ് വരാൻ ഇനിയും വൈകും.

Leave a comment