Cricket Top News

കൗണ്ടി ക്രിക്കറ്റിൽ സെഞ്ചുറിയോടെ തുടക്കമിട്ട് രഹാനെ

May 23, 2019

കൗണ്ടി ക്രിക്കറ്റിൽ സെഞ്ചുറിയോടെ തുടക്കമിട്ട് രഹാനെ

ലോക കപ്പ് ടീമിലെ സ്ഥാനം നഷ്ടമായതൊന്നും ഇന്ത്യയുടെ മുൻ വൈസ് ക്യാപ്റ്റനെ അലട്ടുന്ന പ്രശ്നമേ ഇല്ല. തന്റെ കൗണ്ടി ക്രിക്കറ്റിലെ കന്നി മത്സരത്തിൽ തന്നെ സെഞ്ച്വറി അടിച്ചു രഹാനെ ആരാധകരുടെ മനം കവർന്നു. ഇംഗ്ലീഷ് കൗണ്ടിയിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി അടിക്കുന്ന മൂന്നാമത്തെ ഇന്ത്യകാരനായി മാറി അദ്ദേഹം. ഹാംപ്‌ഷെയറിന്റെ കളിക്കാരനായ അദ്ദേഹം രണ്ടാം ഇന്നിങ്‌സിലാണ് ഈ പ്രകടനം കാഴ്ച വെച്ചത്. ആദ്യ ഇന്നിങ്സിൽ വെറും 10 റൺസിന്‌ പുറത്തായ രഹാനെ 179 പന്തുകൾ നേരിട്ട് 119 റൺസാണ് അടിച്ചു കൂട്ടിയത്.

സാം നോർത്ത്ഈസ്റ്റുമായി [130 റൺസ് ] 257 റൺസിന്റെ കൂറ്റൻ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും രഹാനെ പടുത്തയർത്തി. അതോടെ ഹാംപ്‌ഷെയർ 5 വിക്കറ്റ് നഷ്ടത്തിൽ 365 റൺസ് എടുത്തപ്പോൾ ഡിക്ലറേ ചെയ്തു. നോട്ടിങ്ഹാമിന് 439 എന്ന കൂറ്റൻ ലക്‌ഷ്യം ഇട്ടു കൊടുക്കാൻ ഇരുവർക്കും സാധ്യമായി. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ നോട്ടിങ്ഹാം 2 വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എടുത്തിട്ടുണ്ട്. കളി ജയിക്കാൻ ഇനിയും 397 റൺസ് വേണം അവർക്കു.

Leave a comment