Cricket Editorial Top News

ഏകദിന ഓൾ-റൗണ്ടർമാരുടെ പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല.ഒന്നാമത് ബംഗ്ലാദേശ് താരം

May 23, 2019

author:

ഏകദിന ഓൾ-റൗണ്ടർമാരുടെ പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല.ഒന്നാമത് ബംഗ്ലാദേശ് താരം

ഐ സി സി യുടെ ഏകദിന ഓൾ-റൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ആദ്യ പത്തിൽ ഒരു താരം പോലും ഇല്ല.ഇപ്പോൾ ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശ് ഓൾ-റൗണ്ടർ ഷാകിബ് അൽ ഹസൻ ആണ്.അയർലണ്ടിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനം ആണ് ഒന്നാം സ്ഥാനത്തെത്തിച്ചത്.പിന്തള്ളിയത് അഫ്ഗാൻ ഓൾ-റൗണ്ടർ റാഷിദ്‌ ഖാനെയാണ്.359 പോയിന്റ് ആണ് ഷാക്കിബിനുള്ളത്.339 പോയിന്റ് ആണ് റാഷിദ്‌ ഖാനുള്ളത്.മൂന്നാം സ്ഥാനത്തും അഫ്ഗാൻ താരം ആണ്.മുഹമ്മദ് നബി ആണ് അത്.നബിക്ക് 319 പോയിന്റ് ഉണ്ട്.പാകിസ്താന്റെ ഇമാദ് വസിം നാലാമതും ന്യൂസീലൻഡ് താരം മിച്ചൽ സാന്റ്നർ 5 ആം സ്ഥാനത്തും ആണ്.

Leave a comment