Cricket cricket worldcup Top News

പന്തിന്റെ അവസാന പ്രതീക്ഷയും അസ്‌തമിച്ചു.നിലവിലെ ലോകകപ്പ് ടീമിൽ മാറ്റമുണ്ടാവില്ല.

May 21, 2019

author:

പന്തിന്റെ അവസാന പ്രതീക്ഷയും അസ്‌തമിച്ചു.നിലവിലെ ലോകകപ്പ് ടീമിൽ മാറ്റമുണ്ടാവില്ല.

ഐ പി എല്ലിനിടെ തോളിനു പരുക്കേറ്റ കേദാർ ജാദവ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്തു.ഇന്നാണ് ടീം മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് ഈക്കാര്യം ഉറപ്പിച്ചത്.അതോടെ കേദാർ ജാദവിനു ഇംഗ്ലണ്ടിലേക്ക് വണ്ടി കയറാം.അപ്പോൾ ലോകകപ്പ് പ്രതീക്ഷകൾ നഷ്ടപെട്ടത് ഒരു പിടി യുവതാരങ്ങൾക്കാണ്.അതിൽ എടുത്തു പറയേണ്ട പേരാണ് ഋഷഭ് പന്തിന്റെ.കേദാർ ജാദവിനു പരുക്കേറ്റപ്പോൾ മുതൽ എല്ലാ കോണിൽ നിന്നും ഉയർന്നു കേട്ട പേരാണ് പന്തിന്റെത്.അതുപോലെ തന്നെ അമ്പാട്ടി റായ്ഡുവിനെയും അക്സർ പട്ടേലിനെയും പരിഗണിച്ചിരുന്നു.പക്ഷെ ഒരു അവസരം ഉണ്ടായിരുന്നെങ്കിൽ അത് പന്തിനു ലഭിച്ചേനെ എന്നാണ് ആരാധകർ കരുതിയിരുന്നത്.എന്തായാലും ഇനി 2023 ലോകകപ്പിൽ എന്തായാലും പന്ത് കളിക്കും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.കേദാറിന്റെ പരുക്ക്‌ മാറിയത് ഇന്ത്യൻ ടീമിൽ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്.23 ആണ് 15 അംഗ സ്‌ക്വാഡിൽ മാറ്റം വരുത്താനുള്ള അവസാന ദിവസം അപ്പോൾ ഇനി ഇന്ത്യൻ ടീമിൽ മറ്റു മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല.ദാകിഷിണാഫ്രിക്കക്കെതിരെ ജൂൺ 5 നു ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Leave a comment