RCB സുന്ദരി മനസ്സ് തുറക്കുന്നു – എന്റെ സ്വകാര്യത എനിക്ക് നഷ്ടമായി

Cricket IPL Top News May 20, 2019

RCB സുന്ദരി മനസ്സ് തുറക്കുന്നു – എന്റെ സ്വകാര്യത എനിക്ക് നഷ്ടമായി

മെയ്‌ മാസം നാലാം തിയതി നടന്ന ബാംഗ്ലൂർ ഹൈദരാബാദ് ഐ പി. ൽ മത്സരത്തിൽ രാജ്യത്തിന്റെ മനം കവർന്നത് ചുവപ്പ് മേൽവസ്ത്രം ധരിച്ച ഈ പെൺകുട്ടി ആയിരുന്നു. അവളുടെ പേരോ മറ്റു വിശേഷങ്ങളോ ഇവിടെ പങ്ക് വെക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം ആ കുട്ടി തനിക്ക് പെട്ടന്ന് കിട്ടിയ ശ്രദ്ധ അത്രമേൽ വെറുക്കുന്നു.

കണ്ണിറുക്കി പ്രസിദ്ധിയിലേക്ക് ഉയർന്ന നമ്മുടെ പ്രിയ വാരിയെർക്ക് കിട്ടിയതിനെക്കൾ പെട്ടന്നായിരുന്നു ഈ കുട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അതോടെ ഈ കുട്ടിയുടെ പേരും മേൽവിലാസവും സഹിതം പലരും ഷെയർ ചെയ്യാനും തുടങ്ങി. ഞൊടിയിടയിൽ ആ കുട്ടിയെ പറ്റിയുള്ള  പല തരത്തിലുള്ള അഭിപ്രായങ്ങളും പല ഫോട്ടോകളും കൊണ്ട് ഇന്റർനെറ്റ്‌ നിറയുന്നതാണ് നാം കണ്ടത്. തന്നെ ഒരു പരിചയവുമില്ലാത്ത കുറെ പുരുഷന്മാർക്കു എങ്ങനെ തന്നെ പറ്റി ഇത്ര മോശമായ അഭിപ്രായങ്ങൾ പറയാൻ സാധിക്കുന്നു എന്ന് ആ കുട്ടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയുകയും ചെയ്തു. “എല്ലാവരുടെയും സ്നേഹത്തിനു നന്ദി. പക്ഷെ ഞാൻ ശ്രദ്ധ അർഹിക്കാത്ത സാധരണ ഒരു പെൺകുട്ടിയാണ്. ഒറ്റ നിമിഷത്തിൽ എനിക്ക് നഷ്ടപെട്ടത് എന്റെ സ്വകാര്യതയാണ് “-അവൾ ഇങ്ങനെ കൂടി എഴുതി ചേർത്തു.

സമൂഹ മാധ്യമങ്ങൾ എങ്ങനെ സ്വകാര്യത നശിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന അവസാനത്തെ ഉദാഹരണമാണ് ഇത്.

Leave a comment

Your email address will not be published. Required fields are marked *