Foot Ball Top News

ഫ് എ കപ്പ്‌ ഉയർത്തി സിറ്റി – ഡൊമസ്റ്റിക് ട്രെബിൽ നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബും

May 19, 2019

ഫ് എ കപ്പ്‌ ഉയർത്തി സിറ്റി – ഡൊമസ്റ്റിക് ട്രെബിൽ നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബും

ട്രോഫികൾ വാങ്ങി കൂട്ടുന്നതിൽ ധാരാളിത്തം വീണ്ടും കാട്ടി പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ഫ് എ കപ്പ്‌ ഫൈനലിൽ അവർ വാറ്റ്ഫോഫോർഡിനെ എതിരില്ലാത്ത ആറു ഗോളുകൾക് പരാജയപ്പെടുത്തി. ഇതോടെ ഡൊമസ്റ്റിക് ട്രെബിൽ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ടീമായി സിറ്റി മാറി.  ഈ വർഷത്തെ ലീഗും, ഇ. ഫ്. ൽ കപ്പും സിറ്റി നേരത്തെ സ്വന്തമാക്കിയിരുന്നു.

സിറ്റിക്ക് വേണ്ടി റഹിം സ്റ്റെർലിങ്ങും ഗബ്രിയേൽ ജെസുസും  ഇരട്ട ഗോളുകൾ നേടി.  ഡേവിഡ് സിൽവ, ഡി ബ്രൂയ്നെ എന്നിവരാണ് വല ചലിപ്പിച്ച മറ്റു കളിക്കാർ. ഫൈനൽ മത്സരങ്ങളിൽ പോലും ഇത്രയും ആധിപത്യം പുലർത്തുന്ന ഏക ടീം ഒരു പക്ഷെ സിറ്റി മാത്രമായിരിക്കും. അടുത്ത സീസണിൽ അതിനാൽ ബാക്കി ടീമുകൾക് സിറ്റിയുടെ ഒപ്പമെത്താൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരും.

Leave a comment