Foot Ball Top News

ബയേൺ വീണ്ടും ബുണ്ടസ്‌ലീഗ ചാമ്പ്യന്മാർ.

May 18, 2019

ബയേൺ വീണ്ടും ബുണ്ടസ്‌ലീഗ ചാമ്പ്യന്മാർ.

തുടർച്ചയായി ഏഴാം തവണയും ജർമൻ ചാമ്പ്യന്മാരായി ബയേൺ മ്യൂനിച്. അവസാന മത്സരത്തിൽ ഐന്റര്ച ഫ്രാങ്ക്ഫുർട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് അവസാന നിമിഷ അനിശ്ചിതത്വത്തിനു ബവേറിയൻ ടീം വിരാമമിട്ടത്. ബദ്ധ വൈരികളായ ഡോർട്മണ്ടും വിജയിച്ചെങ്കിലും രണ്ടു പോയിന്റ് വിത്യാസം ബയേൺ നിലനിർത്തിയാൽ കപ്പ് മ്യൂണിക്കിൽ തന്നെ നിലനിൽക്കും.

വിരമിക്കൽ പ്രഖ്യാപിച്ച റോബനും റിബറിയും ഗോളോടെ അലൈൻസ് അരീനയിൽ നിന്ന് വിടവാങ്ങാൻ സാധിച്ചതും ബയേണിന്റെ അവസാന മത്സരത്തിന്റെ നാടകീയത വർധിപ്പിക്കുന്നു. രണ്ടു പേരും പകരക്കാരായി ഇറങ്ങിയാണ് വലചലിപ്പിച്ചത്.കിങ്‌സ്‌ലി കോമൻ, ഡേവിഡ് അലബാ, റെനട്ടോ സാഞ്ചസ് എന്നിവരാണ് ബയേണിന് വേണ്ടി ഗോൾ നേടിയ മറ്റു താരങ്ങൾ.

Leave a comment