Foot Ball Top News

കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. മാഴ്‌സെലോയും ഫാബിഞ്ഞോയും ഇല്ലാത്തത് ആരാധകരെ ഞെട്ടിച്ചു.

May 18, 2019

കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. മാഴ്‌സെലോയും ഫാബിഞ്ഞോയും ഇല്ലാത്തത് ആരാധകരെ ഞെട്ടിച്ചു.

കോപ്പ അമേരിക്കക്കുള്ള തയ്യാറെടുപ്പ് തുടങ്ങി ബ്രസീൽ പരിശീലകൻ റ്റിറ്റെ. ആദ്യ പടിയായി 23 അംഗ ടീമിനെ അദ്ദേഹം പ്രഖ്യാപിച്ചു. എവെർട്ടോൺ താരം റിച്ചറിൽസൺ, അയാക്സ് തരാം നെറസ്, ബാഴ്സയുടെ ആർതർ എന്നിവരാണ് ശ്രദ്ധ ആകർഷിച്ച പുതിയ മുഖങ്ങൾ.

ഇതിൽ എല്ലാം ഉപരി തഴയപ്പെട്ട കളിക്കാരെ കണ്ട് ലോകം അത്ഭുതപെടുകയാണ്. ലിവർപൂളിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെക്കുന്ന ഫാബിഞ്ഞോയാണ് അതിൽ പ്രമുഖൻ. റയൽ മഡ്രിഡ്‌നിന്റെ മാഴ്‌സെലോ ഇല്ലാത്തതും ഒട്ടനവധി ആരാധകരെ ചൊടിപ്പിച്ചു. ചെൽസി താരം വില്ലിയൻ, യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ, ടോട്ടൻഹാമിന്റെ ലൂക്കാസ് മോറ  എന്നിവരും പുറത്തായവരിൽ പെടും.

ഗോളികൾ – എമേഴ്സൺ, അലിസൺ, കാസിയോ.

പ്രധിരോധക്കാർ – തിയാഗോ സിൽവ, മാർക്വിഞ്ഞോ, ഡാനി ആൽവേസ്, മിറാൻഡ,ഫിലിപ്പെ ലൂയിസ്,അലക്സ് സാൻഡ്രോ,ഫാഗനേര്, എഡർ മിലിടാവോ.

മധ്യനിരക്കാർ  – കേസെമിറോ, ആർതർ, ഫെർണാഡിഞ്ഞോ, അലൻ, പാക്യുവേട്ട, കുട്ടീഞ്ഞോ, നെറസ്, എവെർട്ടോൺ

സ്‌ട്രൈക്കേഴ്‌സ് – നെയ്‌മർ, ഫിർമിഞ്ഞോ, ജെസുസ്, റിച്ചറിൽസൺ.

Leave a comment