Cricket cricket worldcup Top News

ലോകകപ്പ്: നിർണായക തീരുമാനവുമായി ഐ സി സി

May 15, 2019

author:

ലോകകപ്പ്: നിർണായക തീരുമാനവുമായി ഐ സി സി

എല്ലാ സ്പോർട്സുകളെയും ബാധിക്കുന്ന ഒന്നാണ് ഒത്തുകളി.എന്തെല്ലാം നിയമങ്ങൾ നടപ്പിലാക്കിയാലും ഒത്തുകളി വ്യാപകമാണ്.30 നു തുടങ്ങുന്ന വേൾഡ് കപ്പ് ക്രിക്കറ്റിലെ ഒത്തുകളി ഒഴിവാക്കുന്നതിനായി കർശനമായ നിയമങ്ങൾ നടപ്പിലാക്കുകയാണ് ഐ സി സി.വേൾഡ് കപ്പിൽ കളിക്കുന്ന 10 ടീമുകൾക്കൊപ്പവും അഴിമതി വിരുദ്ധ സ്‌ക്വാഡിലെ ഒരംഗം എപ്പോളും കൂടെ കാണും.താരങ്ങൾക്കൊപ്പം താമസിക്കുകയും മത്സരങ്ങൾക്ക് പോകുമ്പോളും ഒക്കെ കൂടെ കാണും.ഇത്തവണ മുതൽ ആണ് ഐ സി സി ഇത്തരം ഒരു രീതി പരിക്ഷിക്കുന്നത്.നേരത്തെയൊക്കെ മത്സരം നടക്കുമ്പോൾ മാത്രമേ അഴിമതി വിരുദ്ധ സ്‌ക്വാഡിലെ അംഗം ഉണ്ടാരുന്നുള്ളു.ഒത്തുകളിയുടെ ആളുകൾ താരങ്ങളെ നേരിട്ട് സ്വാധിനിക്കാതിരിക്കാനാണ് ഇത്തരം ഒരു സംവിധാനം ഏർപ്പെടുത്തിയത് എന്ന് ഐ സി സി വ്യക്തമാക്കി.

Leave a comment