Cricket IPL Top News

ഐ പി ൽ ഫൈനലിൽ ഇന്ന് ആര് വീഴും?

May 12, 2019

author:

ഐ പി ൽ ഫൈനലിൽ ഇന്ന് ആര് വീഴും?

ഐ പി എല്ലിലെ തുല്യശക്തികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ അത് ചരിത്രമാകും.തുല്യശക്തികൾ എന്നാൽ അത് വെറുതെയല്ല.ഇരു ടീമുകളും 3 തവണ വീതം കപ്പ്‌ ഉയർത്തിയിട്ടുണ്ട്.3 തവണ ഐ പി ൽ ഫൈനലിൽ നേരിട്ട് ഏറ്റുമുട്ടിയപ്പോൾ 2 തവണ മുംബൈ ജയിച്ചു.ഒരു തവണ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത് എന്ന കണക്കും ആരാധകരെ നിരാശരാക്കുന്നു.ചെന്നൈ 8 ആം തവണ ആണ് ഫൈനലിൽ കളിക്കുന്നത്.അതേസമയം മുംബൈക്ക് ഇത് 5 ആം ഫൈനൽ ആണ്.ചെന്നൈയ്ക്ക് മറ്റൊരു ഭയം 2013,2015,2017 എന്നി ഒന്നിടവിട്ട വർഷങ്ങളിൽ ആണ് മുംബൈ കപ്പ് നേടിയത്.ഇത് ആവർത്തിക്കണമേ എന്നാണ് മുംബൈ ആരാധകരുടെ പ്രാർത്ഥന.ഫൈനൽ പോരാട്ടം തുടങ്ങാൻ മണിക്കൂറുകൾ ഉണ്ടെങ്കിലും ഇപ്പോൾ തന്നെ മുംബൈ-ചെന്നൈ ആരാധകർ വാക്‌പോര് തുടങ്ങിക്കഴിഞ്ഞു.ക്യാപ്റ്റൻ ധോണിയിലാണ് ചെന്നൈയുടെ പ്രതീക്ഷ.കാരണം ചെന്നൈയെ 8 ആം തവണ ഫൈനലിൽ കൊണ്ടുവന്നതാണ്  കാരണം.അതുമാത്രമല്ല 2015 ഫൈനലിലെ കണക്ക് തീർക്കാനുള്ള അവസരം കൂടി ആണ് ഇത്.

ഇതുവരെ ചെന്നൈ-മുംബൈ നേർക്കുനേർ 27 പോരാട്ടങ്ങൾ നടന്നപ്പോൾ 16 തവണ മുംബൈയും,11 തവണ ചെന്നൈയും ജയിച്ചു.ഇന്ന് കിരീടം നേടുന്ന ടീമിന് 4 ആം കിരീടം നേടാമെന്നും,സമ്മാന തുകയായ 20 കോടി രൂപ നേടാമെന്നതും ഇരു ടീമുകളുടെയും പോരാട്ടവീര്യം വർധിപ്പിക്കുന്നു.എന്തായാലും കലാശകോട്ടിനു 7.30 ന് തിരിതെളിയും.

Leave a comment

Your email address will not be published. Required fields are marked *