Cricket Top News

വുമൺസ് T20 ചലഞ്ച്: സൂപ്പർനോവസിന് കിരീടം

May 12, 2019

author:

വുമൺസ് T20 ചലഞ്ച്: സൂപ്പർനോവസിന് കിരീടം

വനിതകളുടെ ഐ പി എൽ എന്നറിയപ്പെടുന്ന വുമൺസ് T20 ചലഞ്ച് കിരീടം നേടി സൂപ്പർനോവസ്‌.4 വിക്കറ്റിനായിരുന്നു വിജയം.ആദ്യം ബാറ്റുചെയ്ത വെലോസിറ്റിക്ക് 20 ഓവറിൽ നിന്നും 122 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.തുടക്കത്തിൽ തന്നെ തകർന്ന വെലോസിറ്റിക്ക്, സുക്ഷ്മ-കെർ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ നൽകിയത്.സുക്ഷ്മ 40 റൺസ് നേടിയപ്പോൾ കെർ 36 റൺസ് നേടി.സൂപ്പര്നോവസിന് വേണ്ടി താഹു 2 വിക്കറ്റും, അനുജ പാട്ടീൽ, സോഫിയ ഡിവൈൻ, നതാലി, പൂനം യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.

ചെറിയ ലക്ഷ്യം പിന്തുടർന്ന സൂപ്പര്നോവസിന് തുടക്കത്തിൽ പിഴച്ചെങ്കിലും ഹർമൻപ്രീതിന്റെ വെടികെട്ടു ബാറ്റിംഗ് ആണ് വിജയം സ മ്മാനിച്ചത്. 37 പന്തിൽ നിന്നും 51 റൺസ് നേടി.ജഹനാര ആലം 2 വിക്കറ്റ് നേടിയപ്പോൾ,അമേലിയ, ദേവിക എന്നിവർ ഓരോ വിക്കറ്റ് നേടി.

Leave a comment