Foot Ball Top News

പ്രീമിയർ ലീഗ് അവസാന വാരത്തിലേക്ക് – സിറ്റിയോ ലിവര്പൂളോ ?

May 11, 2019

പ്രീമിയർ ലീഗ് അവസാന വാരത്തിലേക്ക് – സിറ്റിയോ ലിവര്പൂളോ ?

പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്‌. 38 ആമത്തെയും അവസാനത്തെയുമായ മത്സരങ്ങൾ ആയിരിക്കും ഈ ആഴ്ച അരങ്ങേറുക. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ആണ് കിരീട പോരാട്ടം. ടോട്ടൻഹാമും ആഴ്സണലും തമ്മിൽ ആണ് നാലാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം. ചെൽസി മൂന്നാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ദുർബലരായ ബ്രൈറ്റൻ ആണ് സിറ്റിയുടെ എതിരാളികൾ. എന്നാൽ എവേയ് മാച്ച് ആണ് എന്നുള്ളത് സിറ്റി ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നു. അവസാന മത്സരങ്ങളിൽ ചെറിയ ടീമുകൾ വരെ കിടിലൻ പ്രകടനങ്ങൾ കാഴ്ച വെക്കുന്ന ലീഗാണ് പ്രീമിയർ ലീഗ്. സിറ്റി സമനിലയിൽ ആയാലും ലിവർപൂളിന് ചാമ്പ്യന്മാരാകാൻ സാധിക്കും. ഇരു ടീമുകളും തമ്മിൽ വെറും ഒരു പോയിന്റ് വിത്യാസം മാത്രമാണ് ഉള്ളത്. എന്നാൽ ലിവർപൂൾ നേരിടേണ്ടി വരുന്നത് ലീഗിലെ കറുത്ത കുതിരകളായ വൂൾവസ്നേ ആണ്. സിറ്റി തോല്കുകയറും ലിവർപൂൾ സമനിലയിൽ കുടുങ്ങുകയും ചെയ്താലും ഗോൾ വ്യത്യാസത്തിൽ സിറ്റി ചാമ്പ്യന്മാരാകും.

ടോട്ടൻഹാമും ആഴ്സണലും തമ്മിൽ ആണ് നാലാം സ്ഥാനത്തിനായുള്ള പോരാട്ടം. സമനിലയായാലും ടോട്ടൻഹാം നാലാം സ്ഥാനം ഉറപ്പിക്കും. ശക്തരായ എവെർട്ടോൺ ആണ് അവരുടെ എതിരാളികൾ. ആഴ്‌സണൽ വിജയിച്ചാലും ടോട്ടൻഹാമിന്റെ റിസൾട്ട് പോലെ ഇരിക്കും അവരുടെ ഭാവി. ടോട്ടൻഹാം തോറ്റാൽ ആഴ്‌സണൽ നാലാം സ്ഥാനം ഉറപ്പിക്കും. കരുത്തർ അട്ടിമറിച്ച പാരമ്പര്യം ഉള്ള ബൺലി ആണ് അവരുടെ എതിരാളികൾ. ചെൽസി മൂന്നാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടോപ് ഫോർ മത്സരത്തിൽ നിന്ന് നേരത്തെ തന്നെ പുറത്തും പോയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *