Cricket IPL Top News

വീണ്ടും ചെന്നൈ തരംഗം: ഫൈനലിൽ

May 11, 2019

author:

വീണ്ടും ചെന്നൈ തരംഗം: ഫൈനലിൽ

യുവനിരയുമായി വന്നു ഏവരുടെയും മനസുകവർന്ന ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ച ചെന്നൈ ഐ പി എല്ലിന്റെ ഫൈനലിൽ കടന്നു.ഞാറാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ആണ് എതിരാളികൾ.ആറു വിക്കറ്റിനായിരുന്നു ജയം.ആദ്യം ബാറ്റു ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റിന് 147 റൺസ് എടുത്തു.വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.ഓപ്പണർമാർ രണ്ടു പേരും ചേർന്ന് മികച്ച തുടക്കം നൽകിയതോടെ സ്കോർ പറപറന്നു.വാട്സൺ 32 പന്തിൽ 50,ഡുപ്ലെസി 39 പന്തിൽ 50 ഇവരാണ് ടോപ് സ്കോറെർ.ഫാഫ് ഡുപ്ലെസി ആണ് മാൻ ഓഫ് ദി മാച്ച്.ഡൽഹിക്ക് വേണ്ടി അക്സർ പട്ടേൽ,ഇഷാന്ത് ശർമ,ട്രെന്റ് ബൗൾട്,അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റുവീതം നേടി.നേരത്തെ ആദ്യം ബാറ്റു ചെയ്ത ഡൽഹിക്ക് വേണ്ടി റിഷാബ് പന്ത് 25 പന്തിൽ 38,കോളിൻ മൺറോ 24 പന്തിൽ 27 എന്നിവരുടെ പ്രകടനം ആണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്.ഡ്വെയ്ൻ ബ്രാവോ, ദീപക് ചഹാർ,ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ താഹിർ ഒരു വിക്കറ്റ് നേടി.

Leave a comment