Foot Ball Top News

യുവേഫ കപ്പിലും ഇംഗ്ലീഷ് ഫൈനൽ കാണാൻ സാധിക്കുമോ? ആഴ്സണലും ചെൽസിയും കളത്തിൽ ഇറങ്ങുന്നു.

May 9, 2019

യുവേഫ കപ്പിലും ഇംഗ്ലീഷ് ഫൈനൽ കാണാൻ സാധിക്കുമോ? ആഴ്സണലും ചെൽസിയും കളത്തിൽ ഇറങ്ങുന്നു.

യുവേഫ ലീഗിന്റെ സെമി ഫൈനലിൽ വലൻസിയ ആർസെനലിനെ എതിരേൽക്കുമ്പോൾ ചെൽസി സ്റ്റാഫ്‌ഫോർഡ് ബ്രിഡ്ജിൽ എയ്‌ന്റര്ച ഫ്രാങ്ക്ഫുർട്ടിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ 12.30 ന് ആണ് മത്സരം. രണ്ടു ഇംഗ്ലീഷ് ടീമുകളും ഫൈനലിൽ കടക്കാൻ സാധ്യത ഏറെയാണ്.

ആദ്യ പാദ മത്സരം സമനിലയിൽ കുരുങ്ങിയെങ്കിലും നിർണായകമായ എവേയ് ഗോളുമായാണ് ചെൽസി ജര്മനിയിൽ നിന്നും വണ്ടി കയറിയത്. സ്റ്റാഫ്‌ഫോഡിൽ ബ്രിഡ്ജിൽ ചെൽസിയെ അട്ടിമറിക്കാനുള്ള കെൽപ്പൊന്നും ജർമൻ പടക്ക് ഇല്ല. എന്നാലും യൂറോപ്യൻ കപ്പുകളിൽ ടീമുകൾ എങ്ങനെ കളിക്കും എന്ന് പ്രവചിക്കാൻ പറ്റില്ല എന്ന് ലിവർപൂളും ടോട്ടൻഹാമും നമ്മുക്ക് തെളിയിച്ചു തന്നതിനാൽ ജർമൻ പടയെ എഴുതി തള്ളാനും കഴിയില്ല. ലൂക്ക യോവിച്ചും അന്റെ റെബിച്ചും നയിക്കുന്ന ആക്രമണ നിര അവരുടേതായ ദിവസങ്ങളിൽ ഏതു ടീമിനെയും തോൽപിക്കാൻ പ്രാപ്തരാണ്.

ആഴ്‌സണൽ രണ്ടു ഗോളിന്റെ ലീഡ് നേടിയ ആത്മവിശ്വാസത്തിൽ ആയിരിക്കും കളത്തിൽ ഇറങ്ങുക. എന്നാൽ നിർണായകമായ ഒരു എവേയ് ഗോൾ കരസ്ഥമാക്കിയത് വാലെൻസിയെക് കരുത്തു നൽകുന്നു. ആഴ്‌സനലിനെ എവേയ് ഫോം മോശം ആണന്നുള്ളതും സ്പാനിഷ് പടക്ക് മുൻ‌തൂക്കം നൽകുന്നുണ്ട്. എന്നാൽ നാപോളിയെ അവരുടെ മൈതാനിയിൽ പോയി തോല്പിച്ചിട്ടാണ് ആഴ്‌സണൽ സെമിയിൽ എത്തിയത്. ടോപ് ഫോറിൽ ഫിനിഷ് ചെയ്യാൻ പറ്റില്ല എന്നിരിക്കെ യുവേഫ കപ്പ് അടിച്ചെങ്കിൽ മാത്രമേ അവർക്കു അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കു.

Leave a comment

Your email address will not be published. Required fields are marked *