Cricket IPL Top News

“പന്ത്” പന്തടിച്ചു പറത്തി, ഡൽഹിക്ക് വിജയം

May 9, 2019

author:

“പന്ത്” പന്തടിച്ചു പറത്തി, ഡൽഹിക്ക് വിജയം

പ്ലേയോഫിലെ രണ്ടാം പോരാട്ടത്തിൽ ഹൈദരാബാദിനെ 2 വിക്കറ്റിന് തകർത്താണ് ഡൽഹി തങ്ങളുടെ ഫൈനലുലേക്കുള്ള സ്ഥാനം ഒന്നൂടി ഉറപ്പിച്ചത്.ഇനി ചെന്നൈയെ കൂടി പരാജയപ്പെടുത്തിയ അത് ഡൽഹിക്ക് നേട്ടമാകും.വർഷങ്ങൾക്ക് ശേഷം ഫൈനൽ കളിക്കും എന്നാ പ്രതേകത ഉണ്ട്.റിഷാബ് പന്ത് ആണ് മാൻ ഓഫ് ദി മാച്ച്.

ടോസ് നേടിയ ഡൽഹി ഫീൽഡിങ് തിരഞ്ഞെടുത്തു.തുടക്കത്തിൽ മാർട്ടിൻ ഗുപ്റ്റിൽ ആഞ്ഞടിച്ചെങ്കിലും, അധികം ആയുസ് ഉണ്ടായിരുന്നില്ല.36 റൺസ് നേടി മടങ്ങി.തുടർന്നെത്തിയ മനീഷ് പാണ്ഡേയും ബാറ്റിങ്ങിന് കരുത്തേകാൻ ശ്രമിച്ചു.പക്ഷെ 30 റൺസ് എടുക്കാനുള്ള സമയമേ കിട്ടിയുള്ളൂ.അതിനു ശേഷം മധ്യ ഓവറുകളിൽ റൺ റേറ്റ് കുറഞ്ഞെങ്കിലും വിജയ് ശങ്കറിന്റെയും,മുഹമ്മദ് നബിയുടെയും തകർപ്പൻ ബാറ്റിംഗ് ആണ് സ്കോർ 150 കടത്തിയത്.വിജയ് ശങ്കർ 11 പന്തിൽ 25 റൺസ് നേടി.നബി 13 പന്തിൽ 20 റൺസ് നേടി.  ഡൽഹിക്ക് വേണ്ടി കീമോ പോൾ 32 റൺസിന്‌ 3 വിക്കറ്റ് നേടി.ഇഷാന്ത് ശർമ്മ 2 വിക്കറ്റും,ട്രെന്റ് ബൗൾട് 1 വിക്കറ്റും നേടി.

163 എന്ന സ്കോർ പിന്തുടർന്ന ഡൽഹിക്ക് വേണ്ടി തകർപ്പൻ പ്രകടനം ആണ് പൃഥ്വി ഷാ നടത്തിയത്.38 പന്തിൽ 56 റൺസ് നേടി.പൃഥ്വി ഷാ മടങ്ങിയ ശേഷം മധ്യ നിര തകർന്നു.5 വിക്കറ്റിന് 111 എന്ന നിലയിൽ ആയി.പിറകെ കളി ഏറ്റെടുത്ത പന്ത് , ഹൈദരാബാദിന്റെ ബൗളർമാരെ അടിച്ചു നിലംപരിശാക്കി.21 പന്തിൽ 49 റൺസ് നേടി.  ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ,റഷീദ് ഖാൻ,ഖലീൽ അഹമ്മദ് എന്നിവർ 2 വിക്കറ്റ് നേടിയപ്പോൾ, ദീപക് ഹൂഡ  ഒരു  വിക്കറ്റ് വീഴ്ത്തി.

Leave a comment