Cricket Top News

വുമൺസ് T20 ചലഞ്ച്: ട്രെയിൽബ്ലെസേർസിനെ തകർത്ത് വെലോസിറ്റി

May 8, 2019

author:

വുമൺസ് T20 ചലഞ്ച്: ട്രെയിൽബ്ലെസേർസിനെ തകർത്ത് വെലോസിറ്റി

വുമൺസ് T20 യിൽ വെലോസിറ്റിക്ക് ആവേശകരമായ 3 വിക്കറ്റിന്റെ ജയം.ആദ്യം ബാറ്റ് ട്രെയിൽബ്ലെസേർസിന് 20 ഓവറിൽ 6 വിക്കറ്റിന് 112 റൺസ് എടുത്തു.വെലോസിറ്റി 18 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് നേടി വിജയിച്ചു.ഡാനിയെല്ലേ യാട്ട് ആണ് മാൻ ഓഫ് ദി മാച്ച്.

ടോസ്  നേടിയ വെലോസിറ്റി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിക്കാൻ സ്‌മൃതി മന്ദാനക്ക് കഴിഞ്ഞില്ല.തുടക്കത്തിൽ തന്നെ പുറത്തായി.വെലോസിറ്റിയുടെ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ട്രെയിൽബ്ലെസേർസിനു സ്കോറിന് വേഗം കുറഞ്ഞു.കൃത്യമായ ഇടവേളകളിൽ വിക്കറ്റും നഷ്ടമായതോടെ സ്കോർ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 112 ൽ ഒതുങ്ങി.43 റൺസ് നേടിയ ഹാർലീൻ ഡിയോൾ ആണ് ടോപ് സ്കോറെർ.സുസീ ബേറ്റ്സ് 26 റൺസ് നേടി. വെലോസിറ്റിക്ക് വേണ്ടി അമേലിയ കെർ,ഏക്താ ബിഷ്ട് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.ശിഖ പാണ്ഡെ ,സുശ്രീ പ്രധാൻ എന്നിവർ ഓരോ വിക്കറ്റും നേടി.

113 റൺസിന്റെ വിജയത്തിലേക്ക് ബാറ്റു വീശിയ വെലോസിറ്റിക്ക് തുടക്കം ഭേദപെട്ടതായിരുന്നെങ്കിലും, 111 റൺസിൽ തന്നെ അവരുടെ 4 വിക്കറ്റ് കൊഴിഞ്ഞു.പക്ഷെ അപ്പോളേക്കും അവർ വിജയത്തിനടുത്തെത്തിയിരുന്നു.വെലോസിറ്റിക്ക് വേണ്ടി ഡാനിയെല്ലേ യാട്ട് 46 റൺസ് നേടിയപ്പോൾ, ഷിഫാലി വർമ 34 റൺസ് നേടി.ട്രെയിൽബ്ലെസേഴ്സിന് വേണ്ടി ദീപ്തി ശർമ 4 വിക്കറ്റ് നേടിയപ്പോൾ, ഹാർലീൻ ഡിയോൾ,രാജേശ്വരി ഗെയ്ക്‌വാദ് എന്നിവർ ഓരോ വിക്കറ്റും നേടി.

Leave a comment

Your email address will not be published. Required fields are marked *