Cricket Top News

ലോകകപ്പ് റിസർവ് ടീമിൽ ഇടം പിടിച്ചു ഇഷാന്ത് ശർമ

May 8, 2019

author:

ലോകകപ്പ് റിസർവ് ടീമിൽ ഇടം പിടിച്ചു ഇഷാന്ത് ശർമ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ മാസം തന്നെ പ്രഖ്യപിച്ചതാണ്.അതിൽ ആർകെങ്കിലും പരുക്ക് പറ്റിയാൽ പകരം കളിക്കുന്നതിലേക്കായി ആണ് ഇഷാന്തിനെ കൂടി ഉൾപ്പെടുത്തിയത്.ഇഷാന്തിനെ കൂടാതെ റിഷബ് പന്ത്,നവദീപ് സൈനി, അമ്പാട്ടി റായ്ഡു എന്നിവരാണ് റിസർവ് ടീമിൽ ഉള്ളത്.ബാറ്റ്സ്മാൻമാരിൽ ആർകെങ്കിലും പരുക്ക് പറ്റിയാൽ ആദ്യ സാധ്യത റിഷബ് പന്തിനാണ്.നിലവിൽ കേദാർ ജാദവ് പരുക്കിന്റെ പിടിയിൽ ആണ്.ഭേദമായില്ലെങ്കിൽ പന്തിനു ടീമിൽ കളിക്കാം.അതുപോലെ ബൗളർമാരിൽ ആർകെങ്കിലും പരുക്ക് പറ്റിയാൽ ആദ്യ ചാൻസ് നവദീപ് സൈനിക്കായിരുന്നു.ഇഷാന്ത് വന്നതോടെ ഇനി അത് ഇഷാന്തിന് കിട്ടാൻ ആണ് സാധ്യത.കാരണം പരിചയസമ്പത്തു തന്നെ.ഇഷാന്തിന് കളിക്കാനായാൽ അത് വേൾഡ്കപ്പിലെ അരങ്ങേറ്റം ആകും.

Leave a comment