Cricket Top News

വുമൺസ് T20 ചലഞ്ച്: ട്രെയിൽബ്ലെസേർസിനു 2 റൺസിന്റെ ആവേശകരമായ ജയം

May 6, 2019

author:

വുമൺസ് T20 ചലഞ്ച്: ട്രെയിൽബ്ലെസേർസിനു 2 റൺസിന്റെ ആവേശകരമായ ജയം

വുമൺസ് T20 ചലഞ്ചിലെ ആദ്യ മത്സരത്തിൽ ട്രെയിൽബ്ലെസേർസിനു 2 റൺസിന്റെ ആവേശകരമായ ജയം.ആദ്യം ബാറ്റു ചെയ്ത ട്രെയിൽബ്ലെസേർസിനു നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുത്തു.മറുപടി ബാറ്റിങ്ങിൽ സൂപ്പർനോവക്ക് 20 ഓവറിൽ 6 വിക്കറ്റിന് 138 റൺസ് എടുക്കനെ കഴിഞ്ഞുള്ളു.

സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് സ്കോർ 140 ൽ  എത്തിച്ചത്.67 പന്തിൽ നിന്നും 10 ഫോറും 3 സിക്സും അടക്കമാണ് ഇന്നിംഗ്സ്.36 റൺസ് എടുത്ത ഹാർലീൻ ഡിയോൾ മികച്ച പിന്തുണ നൽകി.സൂപ്പർനോവക്ക് വേണ്ടി രാധ യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ,അനുജ പാട്ടീൽ,സോഫി ദേവിനി എന്നിവർ ഓരോ വിക്കറ്റും നേടി.മറുപടി ബാറ്റിങ്ങിൽ മികച്ചു നിന്നത് ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ആണ്.8 ഫോർ അടക്കം പുറത്താകാതെ 46 റൺസ് നേടി.ചമരി അറ്റപാട്ട് 26 റൺസ് നേടി.ജെമിമ റോട്രുഗ്രിസും 24 റൺസ് നേടിയപ്പോൾ, സോഫി 22 പന്തിൽ 32 റൺസ് നേടി.ട്രെയിൽബ്ലെസേർസിനു വേണ്ടി സോഫി എക്‌സിലെസ്റ്റൺ,രാജേശ്വരി ഗെയ്ക്‌വാദ് എന്നിവർ  2 വിക്കറ്റു വീഴ്ത്തി.

Leave a comment

Your email address will not be published. Required fields are marked *