Cricket IPL Top News

കൊൽക്കത്ത ടീമിൽ പൊട്ടിത്തെറി: തുറന്ന് സമ്മതിച്ച്‌ പരിശീലകൻ

May 6, 2019

author:

കൊൽക്കത്ത ടീമിൽ പൊട്ടിത്തെറി: തുറന്ന് സമ്മതിച്ച്‌ പരിശീലകൻ

തുടർച്ചയായ നാലു വര്ഷം പ്ലേയോഫ്‌ കളിച്ച ടീം ആണ് കൊൽക്കത്ത.പക്ഷെ നിർണായക മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതോടെ പുറത്തായ കൊൽക്കത്ത ടീമിലെ കാര്യങ്ങൾ അത്ര പന്തിയല്ല.മുംബൈക്കെതിരെയുള്ള തോൽവിക്ക് ശേഷം ആണ് പരിശീലകൻ ഇത് തുറന്നുസമ്മതിച്ചത്.പ്രധാനമായിട്ടും കാർത്തിക്കും റസ്സലും തമ്മിലുള്ള പ്രശ്നമാണ്.കാർത്തിക്കിന്റെ തെറ്റായ ബൗളിംഗ് തീരുമാനങ്ങൾ ആണ് അടുപ്പിച്ചു ഉണ്ടായ തോൽവികൾക്ക് കാരണം എന്നാണ് റസ്സൽ പറഞ്ഞത്.അതുപോലെ തന്നെ ടീമിനകത്തും കാര്യങ്ങൾ അത്ര ശരിയല്ല.താരങ്ങൾ തമ്മിൽ അത്ര അത്ര നല്ല ഒരു ഒത്തൊരുമ ഇല്ലായെന്നും പരിശീലകൻ സൈമൺ കാറ്റിച്ച് പറഞ്ഞു.ടീം അംഗങ്ങളും,മാനേജ്മെന്റും തമ്മിലുള്ള കൂട്ടായ്മ ആണ് കൊൽക്കത്ത ടീമിന്റെ കരുത്ത്.അത് ഇടക്കെവിടെയോ കൈമോശം വന്നെന്നും കാറ്റിച്ച് പറഞ്ഞു.തുടർ തോൽവികളാകാം ഇത്തരം ഒരു പൊരുത്തക്കേടിനു കാരണം എന്നും കാറ്റിച്ച് പറഞ്ഞു.

Leave a comment