Cricket Top News

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സര ടിക്കറ്റുകൾ വിറ്റുതീർന്നു

May 6, 2019

author:

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സര ടിക്കറ്റുകൾ വിറ്റുതീർന്നു

ജൂൺ 16 നു നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ വേൾഡ് കപ്പ് മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി.വില്പനക്ക് വെച്ച രണ്ടാം ദിവസം തന്നെ തീർന്നു ഇപ്പോളും ടിക്കറ്റിനായി പലസ്ഥലത്തുനിന്നും ആളുകൾ ഉണ്ടെങ്കിലും ടിക്കറ്റിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അധികൃതർ പറഞ്ഞു.എന്തായാലും ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അത് ഇന്ത്യ-പാക് യുദ്ധമായിട്ടു തന്നെ ആണ് ഇന്ത്യക്കാർ കാണുന്നത്.അതുകൊണ്ടു ആണ്  സ്റ്റേഡിയത്തിലെ ടിക്കറ്റ് ഇത്രെയും വേഗം തീർന്നത്.സ്റേഡിയത്തിനകത്തും ആരാധകർ തമ്മിൽ സപ്പോർട്ട് ചെയ്യാൻ ഒരു “യുദ്ധം” എന്തായാലും ഉണ്ടാകും.ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇന്ത്യ-പാക് ക്രിക്കറ് പരമ്പരകൾ നടത്താൻ ഇന്ത്യ സമ്മതിക്കാഞ്ഞത്.വേൾഡ് കപ്പിലും പാകിസ്താനെതിരെ ഇന്ത്യ കളിക്കില്ല എന്ന നിലപാട് സ്വീകരിച്ചെങ്കിലും, ലോകകപ്പിന്റെ നടപ്പിനെ താളം തെറ്റിക്കണ്ട എന്ന് കരുതി ഐ സി സിയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യ കളിക്കാം എന്ന് തീരുമാനിച്ചു.ടിക്കറ്റുകൾക്ക് ഏറെ ആവശ്യക്കാർ വരുമെന്നറിഞ്ഞു നിരവധി പാക്കേജുകൾ അവതരിപ്പിച്ചെന്നും, ഇനി ഏതാനും പാക്കേജുകൾ മാത്രമാണ് ശേഷിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *