Cricket IPL Top News

ചെന്നൈയെ തകർത്തു പഞ്ചാബ്: പക്ഷെ പ്ലേയോഫിൽ കയറാനായില്ല

May 5, 2019

author:

ചെന്നൈയെ തകർത്തു പഞ്ചാബ്: പക്ഷെ പ്ലേയോഫിൽ കയറാനായില്ല

പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി.6 വിക്കറ്റിന് ആയിരുന്നു പഞ്ചാബിന്റെ വിജയം.ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി.രണ്ടു നിൽക്കേ 4 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു.വിജയിച്ചെങ്കിലും പ്ലേയോഫിൽ കയറാനായില്ല.വൈകിട്ട് നടക്കുന്ന കൊൽക്കത്ത-മുംബൈ മത്സരത്തിൽ മുംബൈ ജയിച്ചാലും സാധ്യത ഇല്ല.നേടി റൺറേറ്റ് അടിസ്ഥാനത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയോഫിലേക്ക് കടക്കും.കൊൽക്കത്ത വിജയിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേയോഫിലേയ്ക്ക് കയറാം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് തീരുമാനം കളിയുടെ തുടക്കത്തിൽ ശരിയെന്നു തോന്നി.30 റൺസിൽ നിൽക്കേ ഷെയ്ൻ വാട്സൺ മടങ്ങി.പക്ഷെ പിന്നീട് കളി ഏറ്റെടുത്ത ഡുപ്ളെസിയും റെയ്നയും ചേർന്ന് സ്കോർ 150 തിൽ എത്തിച്ചു.ഇരുവരും അർധസെഞ്ചുറി നേടി.അർഹമായ സെഞ്ച്വറി ഡുപ്ളെസിക്ക് നഷ്ടമായി.55 പന്തിൽ 10 ഫോറും 4 സിക്സും അടക്കം 96 റൺസ് നേടി.റെയ്‌ന 38 പന്തിൽ 5 ഫോറും 2 സിക്സും അടക്കം 53 റൺസ് നേടി.ചെന്നൈ സ്കോർ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡുപ്ളെസിയും,റെയ്നയും മടങ്ങിയതോടെ, പിറകെ വന്നവർക്ക് വെടിക്കെട്ട് ബാറ്റിംഗ് തുടരാനായില്ല.സാം കരൻ 3 വിക്കറ്റ് നേടിയപ്പോൾ, മുഹമ്മദ് ഷമി 2 വിക്കറ്റ് നേടി.


170 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ പഞ്ചാബ് രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ആദ്യ വിക്കറ്റിൽ തന്നെ 108 റൺസ് കൂട്ടിച്ചേർത്തു.രാഹുൽ അടിച്ചു കളിച്ചപ്പോൾ ഗെയ്ൽ പതിവിനു വിപരീതമായി പതുക്കെയാണ് കളിച്ചത്.28 പന്തിൽ 28 റൺസ് എടുത്തു ഗെയ്ൽ മടങ്ങി.രാഹുൽ ആകട്ടെ 36 പന്തിൽ 5 സിക്സും 7 ഫോറം അടക്കം 71 റൺസ് നേടി.22 പന്തിൽ 36 റൺസ് നേടിയ നിക്കോളാസ് പൂരൻ വിജയത്തിന് പങ്കുവഹിച്ചു.ചെന്നൈക്ക് വേണ്ടി ഹർഭജൻ 3 വിക്കറ്റ് നേടിയെങ്കിലും നന്നായി അടിവാങ്ങി.ഒരു വിക്കറ്റ് ജഡേജ നേടി.

Leave a comment