Foot Ball Top News

പ്രീമിയർ ലീഗ് :വിജയം ലക്ഷ്യമിട്ട് ആർസെനൽ

May 5, 2019

author:

പ്രീമിയർ ലീഗ് :വിജയം ലക്ഷ്യമിട്ട് ആർസെനൽ

പ്രീമിയർ ലീഗിലെ 37ആം റൗണ്ട് മത്സരത്തിൽ ഇന്ന് എമിരേറ്റ്സിൽ ബ്രൈറ്റനെ എതിരേൽക്കുമ്പോൾ ആർസെനൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.3 തുടർ തോൽവികളിലൂടെ ടോപ് 4 ഫിനിഷ് ഏകദേശം കൈവിട്ട അവസ്ഥയിലാണ് ആർസെനൽ. ഇനിയുള്ള 2 മത്സരങ്ങളും ജയിക്കുകയും, ചെൽസി, ടോട്ടൻഹാം എന്നിവരുടെ അവസാന റൗണ്ട് മത്സരങ്ങളിൽ തോൽവി പിണഞ്ഞാൽ മാത്രമേ ആർസെനലിനു അനുകൂലമായി ടോപ് 4 ഫിനിഷ് മാറാൻ ഒരു നേരിയ സാധ്യത ഉള്ളൂ . ആയതിനാൽ മികച്ച വിജയം നേടാൻ ഗണ്ണേഴ്‌സ്‌ തുനിഞ്ഞിറങ്ങുമെന്നുറപ്പ്.സീസണിലെ ആര്സെനലിന്റെ അവസാന ഹോം മാച്ച് ആണ്.

യൂറോപ്പ ലീഗ് സെമി ആദ്യ പാദത്തിൽ വലൻസിയക്കെതിരെ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചു നേടിയ 3-1എന്ന വിജയം ആര്സെനലിന്റെ ആത്മവിശ്വാസമുയർത്തുന്നുണ്ട്. കൂടാതെ ലാക്ക -അബാമേയാങ്ങ് കൂട്ടുകെട്ട് ഫോമിലായതും ആശ്വസിക്കാവുന്ന ഘടകമാണ്.

സീസണിൽ മുന്നേ ഏറ്റുമുട്ടിയപ്പോൾ 1-1എന്ന സ്‌കോറിൽ സമനിലയായിരുന്നു ഫലം.
മത്സരം രാത്രി 9നു

Our Prediction: ആർസെനൽ 2-0 ബ്രൈറ്റൻ

Leave a comment

Your email address will not be published. Required fields are marked *