Editorial Foot Ball Top News

ചുരുക്കപ്പട്ടികയായി: ഇവർ 4 പേരിൽ ഒരാൾ ആയിരിക്കും ഇന്ത്യൻ ഫുട്ബോൾ കോച്ച്

May 4, 2019

author:

ചുരുക്കപ്പട്ടികയായി: ഇവർ 4 പേരിൽ ഒരാൾ ആയിരിക്കും ഇന്ത്യൻ ഫുട്ബോൾ കോച്ച്

വളർച്ചയുടെ പാതയിൽ നിൽക്കുന്ന ഇന്ത്യൻ ഫുട്ബാളിന്റെ പരിശീലനാകാൻ 4 പേരുടെ ചുരുക്കപ്പട്ടികയായി.ബാംഗ്ലൂർ മുൻ കോച്ച് ആൽബർട്ട് റോക്ക, ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റീമാഗ്, സ്വീഡന്റെ ഹകാൻ എറിക്സൺ,ദക്ഷിണകൊറിയൻ പരിശീലകൻ ലി മിൻ സിംഗ് എന്നിവരാണ് ആ നാലുപേർ.
എഎഫ്‌സി കപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.അതെ തുടർന്നാണ് പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചത്.ഇതേ തുടർന്നാണ് പുതിയ പരിശീലകനെ തേടിയത്.ഈ മാസം ഒമ്പതാം തീയതിയാണ് 4 പേരെയും അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്.പട്ടികയിൽ നിന്നും ആൽബർട്ട് റോക്കക്കാണ് മുൻ‌തൂക്കം.കാരണം ബാംഗ്ലൂർ എഫ് സിയിൽ ഉണ്ടായിരുന്നതിനാൽ ഇന്ത്യയിലെ സാഹചര്യങ്ങളും, താരങ്ങളെയും അടുത്തറിയാം എന്നതാണ് ആൽബർട്ട് റോക്കയെ ഇവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

Leave a comment