Foot Ball Top News

സൂപ്പർ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്

May 3, 2019

author:

സൂപ്പർ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്

അടുത്ത സീസണുവേണ്ടി നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒരുക്കം തുടങ്ങിയതാണ്.ഇപ്പോൾ ഒരു പുതിയ താരത്തെ കൂടി ടീമിൽ എത്തിച്ചു.കോഴിക്കോട് സ്വദേശിയും യുഎഇ ക്ലബ്ബിലെ മലയാളിയും ആയ 17 കാരൻ സായിദ് ബിൻ വാലിദുമായി ആണ് പുതിയ കരാർ.സ്പെയിനിൽ നിന്നും പരിശീലനം ലഭിച്ചിട്ടുള്ള സായിദിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിനു ഗുണം ചെയ്യമെന്നാണ് ആരാധകർ കരുതുന്നത്.ഐ സ്‌ എല്ലിൽ ഏറ്റവും കൂടുതൽ യുവതാരങ്ങളെ കളിപ്പിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആണ്.ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നമായ മിഡ്‌ഫീൽഡിന് കരുത്താകുക എന്നതാകും സായിദിന്റെ പ്രധാന ഡ്യൂട്ടി.ഇന്ത്യൻ അണ്ടർ 18 ക്യാമ്പിൽ ഇടംപിടിച്ച സായിദ്, ഇന്ത്യ,യുഎഇ എന്നിവിടങ്ങളലെ അക്കാദമിയിലൂടെയായാണ്  വളർന്നത്.

Leave a comment