Foot Ball Top News

യൂറോപ്പ ലീഗ് : പൊരുതിക്കയറി ആഴ്‌സണൽ

May 3, 2019

author:

യൂറോപ്പ ലീഗ് : പൊരുതിക്കയറി ആഴ്‌സണൽ

അലക്സാൻഡ്രേ ലകാസറ്റിന്റെ ഇരട്ട ഗോൾ മികവിൽ യൂറോപ്പ ലീഗ് ആദ്യ പാദ സെമിയിൽ വാലെൻസിയക്കെതിരെ ആർസെനലിനു ജയം. എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ വിജയം.

സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആർസെനലിനെ ഞെട്ടിച്ചു കൊണ്ട് വലൻസിയ 11ആം മിനുട്ടിൽ മിനുട്ടിൽ മുന്നിലെത്തി. ഒരു സെറ്റ് പീസിൽ നിന്നും റോഡ്രിഗോ നൽകിയ ബോൾ 3ആർസെനാൽ താരങ്ങളെ നിഷ്പ്രഭരാക്കികൊണ്ട് ദിയാക്കബി വലൻസിയയുടെ അക്കൗണ്ട് തുറന്നു (0-1). ആദ്യ 20മിനുട്ടിൽ ആര്സെനലിന്റെ അലസത മുതലെടുത്ത സന്ദർശകർക്ക് തന്നെയായിരുന്നു മാച്ചിൽ ആധിപത്യം. എന്നാൽ ഗോൾ വീണതോടെ മുറിവേറ്റ വീര്യത്തോടെ ആർസെനൽ തിരിച്ചടിക്കാൻ തുടങ്ങി. 18ആം മിനുട്ടിൽ ഗണ്ണേഴ്‌സ്‌ സമനില നേടി. പന്തുമായി ബോക്സിലേക് കുതിച്ച അബാമേയങ്ങ് വലൻസിയൻ താരങ്ങളെ കബളിപ്പിച്ചു ലകാസെറ്റിന് കൈമാറുമ്പോ ഒഴിഞ്ഞ പോസ്റ്റിലേക്ക് വെടിയുതിർത്തു ഫ്രഞ്ച് സ്‌ട്രൈക്കർ ആര്സെനലിന്റെ ആദ്യ ഗോൾ നേടി (1-1)

പിന്നീടങ്ങോട്ട് ആർസെനൽ ആക്രമണം തന്നെയായിരുന്നു മാച്ചിലുടനീളം.25ആം മിനുട്ടിൽ ആർസെനൽ ലീഡ് നേടി. ഷാക്ക നൽകിയ പെർഫെക്ട് ക്രോസ്സ് ലാക്കസെറ്റ് ഹെഡ് ചെയ്തു വലയിലേക്ക്, ഗോളി നെറ്റോ തട്ടിയകറ്റിയെങ്കിലും പന്ത് വലക്കുള്ളിൽ എത്തിയിരുന്നു (2-1).ആദ്യ പകുതി അവസാനിക്കും മുന്നേ അബാമേയാങിനും സമാന അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിൽ ലാകസെറ്റിന് 2 സുവര്ണാവസരങ്ങൾ ലഭിച്ചെങ്കിലും പാഴാക്കി. മത്സരം 2-1നു അവസാനിക്കും എന്ന നിലയിൽ നിൽക്കവേ 91ആം മിനുട്ടിൽ കോളാസിനാക്കിന്റെ ക്രോസ്സ് വലയിലെത്തിച്ചു അബാമേയങ്ങ് ആർസെനലിനു വിജയവും നിര്ണ്ണായകമായ 2ഗോൾ മുൻതൂക്കവും നേടിക്കൊടിത്തു (3-1)

Leave a comment