Foot Ball Top News

ആരാധകർക്ക് ആശ്വാസം.ആശുപത്രിക്കിടക്കയിൽ പുഞ്ചിരിയോടെ ഐകർ കസിയസ്

May 2, 2019

author:

ആരാധകർക്ക് ആശ്വാസം.ആശുപത്രിക്കിടക്കയിൽ പുഞ്ചിരിയോടെ ഐകർ കസിയസ്

ഫുട്ബോൾ ആരാധകരുടെ നീണ്ട പ്രാർത്ഥനകൾക്കൊടുവിൽ എഫ് സി പോർട്ടോ ഗോൾകീപ്പർ കസിയസ് അപകടനില തരണം ചെയ്തു.ബുധനാഴ്ച ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ഇനിയും തുടർചികിത്സകൾ വേണ്ടതിനാൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ട്ടമാകും.ആശുപത്രിക്കിടക്കയിൽ നിന്നുള്ള കസീയസിന്റെ ഫോട്ടോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.ആശംസകളും പ്രാര്ഥനകളുമായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആരാധകർ ആണ് കമെന്റുകൾ ഇതിനകം ഇട്ടത്.കൂടാതെ മുൻ ക്ലബ് റയൽ മാഡ്രിഡും പൂർണ പിന്തുണ അറിയിച്ചു.മെസി,റൊണാൾഡോ തുടങ്ങിയ സൂപ്പർ താരങ്ങളും,വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസകൾ നേർന്നു .

Leave a comment