Editorial Foot Ball Top News

ബാഴ്സ – ലിവർപൂൾ : വിത്യാസം ഉണ്ടാക്കിയ 3 കളിക്കാർ

May 2, 2019

ബാഴ്സ – ലിവർപൂൾ : വിത്യാസം ഉണ്ടാക്കിയ 3 കളിക്കാർ

“it is not what you think it is but it is the fact” – അവസാനം ബാഴ്സ ലിവർപൂൾ മത്സരത്തിന് ശേഷം കമന്റേറ്റർ പറഞ്ഞ വരികളാണ് ഇവ. താരാരാധനായോ ക്ലബ് ആരാധനയോ ഇല്ലാതെ കഴിഞ്ഞ ദിവസത്തെ മത്സരം കണ്ട ഏവരും മനസ്സിൽ കുറിച്ച വരികളാണ് അത്. നു ക്യാമ്പിൽ ഈ സീസണിൽ ബാഴ്‌സയെ അവരുടെ തനതായ “പൊസഷൻ ഫുട്ബോൾ ” കളിക്കാൻ അനുവദിക്കാഞ്ഞ ഏക ഫുട്ബോൾ ക്ലബ് ആയി ലിവർപൂൾ മാറി. പക്ഷെ അവസാനം കളി അവസാനിച്ചപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സ വമ്പൻ ജയം കരസ്ഥമാക്കി. വസ്തുതകൾ പരിശോധിച്ചാൽ എല്ലാ മേഖലയിലും ലിവർപൂൾ ബാഴ്സയോട് ഒപ്പം നിന്നു എന്ന് കാണാൻ സാധിക്കും. എന്നിട്ടും ഈ സ്കോർ ലൈനിൽ എങ്ങനെ ബാഴ്സക്ക് വിജയിക്കാൻ സാധിച്ചു. വെറും ഭാഗ്യം എന്ന് വിധി എഴുതിയാൽ അത് കുറച്ചു പ്രതിഭകളോട് കാണിക്കുന്ന നീതികേടാവും. ബാഴ്സയും ലിവർപൂളും തമ്മിൽ വിത്യാസം സൃഷ്ടിച്ചത് കുറച്ചു “സൂപ്പർ താരങ്ങളാണ് “. അല്ലെങ്കിൽ എങ്ങനെ സൂപ്പർ താരങ്ങൾ കളിയുടെ ഗതി അനായാസം മാറ്റി മറിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മത്സരം.

1. ലൂയി സുവാരസ്
ഒരു പച്ചയായ, എന്നാൽ കൂർമതയുള്ള ഒരു സ്‌ട്രൈക്കർക്ക് മാത്രം അടിക്കാൻ പറ്റിയ ഗോൾ ആയിരുന്നു ബാഴ്സയുടെ ആദ്യ ഗോൾ. സുവാരസ് എന്ത് കൊണ്ട് ബാഴ്സയിൽ കളിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ആ നിമിഷം. ലിവർപൂളിനു ഒരു പക്ഷെ ഇല്ലാത്തതും സുവാരസ് പോലുള്ള ഒരു പിഴവുകൾ വരുത്താത്ത സ്‌ട്രൈക്കറെ ആണ്. ഫിർമിഞ്ഞോയും സാലയും അവസരങ്ങൾ പാഴാക്കിയപ്പോൾ കളിയിൽ ബാഴ്സയുടെ മുൻതൂക്കമായി സുവാരസ് മാറി. നേരത്തെ തന്നെ വലചലിപ്പിച്ചു കളിയുടെ മുക്കാൽ നേരവും ലിവര്പൂളിനെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

2. ടെർ സ്ടെഗ്ഗൻ
ഈ ഗോൾ കീപ്പർ അല്ലായിരുന്നെങ്കിൽ ലിവർപൂൾ ചുരുങ്ങിയത് 2 ഗോളുകൾ എങ്കിലും അടിച്ചേനെ. മിൽനെറുടെ രണ്ടു ഭയാനക ഷോട്ടുകൾ, സാലയുടെ ഒരു മനോഹരമായ ഷോട്ട് – ഇവ രണ്ടും തടഞ്ഞു നിർത്തിയത് എടുത്തു പറയേണ്ടതാണ്. കളിയുടെ തുടക്കത്തിൽ എല്ലാവരും അലിസ്സനെ വാഴ്ത്തിയപ്പോൾ താൻ എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച കീപ്പർ എന്ന സ്ഥാനം അർഹിക്കുന്നു എന്ന് അദ്ദേഹം തന്റെ പ്രകടനത്തിലൂടെ തെളിയിച്ചു.

3. മെസ്സി
മെസ്സിയെ പോലെ ഒരു കളിക്കാരനെ ഒരു പക്ഷെ ഇന്ന് ജീവിച്ചു ഇരിക്കുന്ന ആരും കണ്ടു കാണാൻ സാധ്യതയില്ല. GOAT [greatest of all time] എന്ന സ്ഥാനം അയാൾ എന്ത് കൊണ്ടാണ് അർഹിക്കുന്നത് എന്ന് ലോകത്തിനു മനസ്സിലായ മത്സരമാണ് കഴിഞ്ഞു പോയത്. ഒന്നുമില്ലായിടത്തു നിന്ന് ഉത്ഭവിച്ച രണ്ടാം ഗോൾ മെസ്സിയുടെ സാന്നിധ്യത്തിന്റെ വിലയെ ചൂണ്ടികാണിക്കുന്നു. അദ്ദേഹത്തിന്റെ ഫ്രീ കിക്ക്‌ ഗോൾ ഞാൻ ഇന്ന് വരെ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നും. സാലയും താനും തമ്മിൽ ഉള്ള അന്തരംഗം വലുതാണ് എന്നും മെസ്സി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

Leave a comment