സംഗക്കാര എംസിസി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച വിക്കറ്റ്കീപ്പർ ബാറ്റസ്മാൻ ആയ കുമാർ സംഗക്കാരയെ എംസിസി യുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനായി.ക്രിക്കറ്റ് നിയമങ്ങൾക്ക് അന്തിമ രൂപം നൽകുന്നതാണ് എംസിസി അഥവാ മാർബിലോൻ ക്രിക്കറ്റ് ക്ലബ്.ഈ സ്ഥാനത്തേക്ക് വരുന്ന ബ്രിട്ടീഷ്കാരനല്ലാത്ത ആദ്യത്തെ ആളാണ് സംഗക്കാര.നിലവിലെ പ്രസിഡന്റ് അന്തോണി വ്രഫോർഡ് ഒക്ടോബറിൽ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.ഒരു വർഷം ആണ് കാലാവധി.
1784 ൽ സ്ഥാപിതമായ എംസിസിക്ക് ഇതുവരെ 168 പേർ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.ഇങ്ങനെ ഒരു സ്ഥാനത്തേക്ക് തന്നെ നിയമിച്ചത് വലിയ അംഗീകാരം ആയി കാണുന്നുവെന്ന് സംഗക്കാര പ്രതികരിച്ചു.41 കാരനായ സംഗക്കാര 2017 ൽ ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.