രണ്ട് സ്ഥാനത്തിനായി 5 ടീമുകൾ.ഇനി ഐ പി എല്ലിൽ തീപാറും പോരാട്ടങ്ങൾ
ഐ പി എല്ലിൽ ഇനി വരുന്ന മത്സരങ്ങൾ തീപാറും പോരാട്ടങ്ങൾ ആയിരിക്കും.കാരണം പ്ലേയ്യോഫിൽ കയറാനുള്ള 5 ടീമുകൾ.മിച്ചമുള്ളത് 2 സ്ഥാനങ്ങൾ.2 ടീമുകൾ പ്ലേയോഫ് ഉറപ്പിച്ചു.ആകെ പുറത്തായത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മാത്രമാണ്.ഇന്ന് നടക്കുന്ന ചെന്നൈ-ഡൽഹി മത്സരത്തിലെ വിജയകളായിരിക്കും ടേബിൾ ടോപ്പർ ആയി പ്ലേയോഫിൽ എത്തുക.
മറ്റു ടീമുകളുടെ സാധ്യതകൾ-
1:മുബൈ ഇന്ത്യൻസ്
ചെന്നൈക്കും ഡെൽഹിക്കും പിറകിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് മുംബൈ.അതുകൊണ്ടു തന്നെ മുംബൈക്ക് സാധ്യത കൂടുതൽ ആണ്.നടക്കാനിരിക്കുന്ന 2 കളികളിൽ ഒരെണ്ണം എങ്കിലും ജയിച്ചാൽ മുംബൈക്ക് പ്ലേഓഫ് ബർത്ത് ഉറപ്പിക്കാം.അഥവാ ചെറിയ മാർജിനിൽ തോറ്റാലും നേരിയ സാധ്യത ഉണ്ട് മുംബൈക്ക്.ഇനി സൺറൈസേഴ്സ് ഹൈദരാബാദും,കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആണ് മുംബൈയുടെ എതിരാളികൾ.
2 :സൺറൈസേഴ്സ് ഹൈദരാബാദ്
നിലവിൽ 12 പോയിന്റ് ഉള്ള ഹൈദരാബാദിനും പ്ലേയോഫ് ബർത്തിൽ നോട്ടമുണ്ട്.ഇനിയും 2 മത്സരങ്ങൾ ശേഷിക്കുന്ന ഹൈദരാബാദിന്, രണ്ടും ജയിച്ചാൽ പ്ലേയോഫിൽ എത്താം.ഒരു മത്സരം ജയിച്ചാൽ പോലും മറ്റു മത്സരഫലങ്ങൾ അനുസരിച്ചു പ്ലേയോഫിലേക്ക് കയറാം.നാളെ മുംബൈക്കെതിരെ നടക്കുന്ന മത്സരം നിർണായകം ആണ്.പിന്നെ ഉള്ള മത്സരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ആണ്.
3: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ആദ്യ മത്സരങ്ങളിൽ മികച്ച ഫോമിൽ കളിച്ച കൊൽക്കത്തയ്ക്ക് ഇടക്ക് അടിതെറ്റി.തുടർച്ചയായി 6 മത്സരങ്ങൾ തോറ്റതോടെ അവരുടെ നില ഇപ്പോൾ പരുങ്ങലിലായി.ഇത്രെയും തോൽവികൾ ഇല്ലായിരുന്നെങ്കിൽ നേരത്തെ തന്നെ പ്ലേയോഫിൽ കയറേണ്ട ടീം ആയിരുന്നു കൊൽക്കത്ത.12 മത്സരങ്ങളിൽ 10 പോയിന്റാണ് ഇപ്പോൾ ഉള്ളത്.പ്ലേയോഫിൽ കയറണമെങ്കിൽ മറ്റുടീമുകളുടെ മത്സരഫലം കാത്തിരിക്കണം.അതുമാത്രം പോരാ 2 മത്സരങ്ങളും ജയിക്കുകയും വേണം.ഇപ്പോളും മികച്ച റൺറേറ്റ് ഉണ്ട് അത് അവർക്കനുകൂലമാണ്.ഇനിയും ശേഷിക്കുന്നത് മുംബൈക്ക് എതിരെയും,പഞ്ചാബിനെതിരെയും ഉള്ള മത്സരങ്ങൾ ആണ്.മുംബൈക്ക് എതിരെ ജയിച്ചാൽ, പഞ്ചാബിനെതിരെയുള്ള മത്സരം നിർണായകമാകും.
4 :രാജസ്ഥാൻ റോയൽസ്
13 മത്സരങ്ങൾ കഴിഞ്ഞ രാജസ്ഥാന് ഇപ്പോൾ 11 പോയിന്റ് മാത്രമാണ് ഉള്ളത്.ശേഷിക്കുന്ന 1 മത്സരം ജയിച്ചാൽ തന്നെ നേരിയ സാധ്യത മാത്രമാണ് ഉള്ളത്.ജയിച്ചാൽ 13 പോയിന്റ് ആകുമെങ്കിലും, ശേഷിക്കുന്ന 2 മത്സരത്തിൽ ഹൈദരാബാദോ, പഞ്ചാബൊ, കൊൽക്കത്തയോ 2 മത്സരങ്ങൾ ജയിച്ചാൽ രാജസ്ഥാന് അടുത്ത സീസണിൽ കളിക്കാം.
5 :കിങ്സ് ഇലവൻ പഞ്ചാബ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പോലെ തന്നെ സാദ്ധ്യതകൾ ആണ് പഞ്ചാബിനും.12 മത്സരങ്ങളിൽ 10 പോയിന്റ് ഉണ്ട്.ഇനി നടക്കുന്ന രണ്ടു മത്സരങ്ങൾ വിജയിച്ചാൽ അവരെ പ്ലേയോഫിന് വേണ്ടി ഒരുങ്ങാം.ഇനിയും കൊൽക്കത്തയ്ക്കും, ചെന്നൈക്കും എതിരെയാണ് അവരുടെ മത്സരം.ഇത് രണ്ടിലും ജയിക്കാനായില്ലെങ്കിൽ പഞ്ചാബിന് ഈ വർഷത്തെ സീസൺ അവസാനിപ്പിക്കാം.