Foot Ball Top News

പ്രീമാച്ച് അനാലിസിസ് : ആർസെനലിനു ഇന്ന് നിർണായക മത്സരം

April 28, 2019

author:

പ്രീമാച്ച് അനാലിസിസ് : ആർസെനലിനു ഇന്ന് നിർണായക മത്സരം

ടോപ് 4 പ്രതീക്ഷകൾ നിലനിർത്താൻ നിർണായക മത്സരത്തിന് ആർസെനാൽ ഇറങ്ങുന്നു. എവേ മാച്ചിൽ കരുത്തരായ ലെസ്റ്റർ സിറ്റിക്കെതിരെയാണ് പ്രീമിയർ ലീഗ് വമ്പന്മാരുടെ പോരാട്ടം.

കഴിഞ്ഞ മത്സരത്തിൽ വോൾവ്‌സിനോട് 3-1 എന്ന സ്‌കോറിൽ തോറ്റ ഗണ്ണേഴ്സിന്റെ എവേ മാച്ചുകളിലെ മോശം ഫോം ലെസ്റ്ററിനെതിരെയും അവർത്തിക്കരുതേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.ലീഗിൽ 3 മത്സരം മാത്രം അവശേഷിക്കവെ ഇനിയൊരു തോൽവി തുടർച്ചയായി മൂന്നാം തവണയും top4ഇൽ നിന്നും പുറത്താകുവാൻ കാരണമാകും. അക്രമണാത്മക ഫുട്ബോൾ കളിക്കുന്ന ലെസ്റ്ററിനെതിരെ പോയിന്റ് നേടുവാൻ ഗണ്ണേഴ്‌സ്‌ വിയർക്കുമെന്നുറപ്പ്.

പരിക്ക് ഭേദമാകാത്തതിനാൽ ആരോൺ റാംസെ ഈ മത്സരത്തിലും കളിക്കില്ല . പരിക്ക് ഭേദമായ സ്‌ട്രൈക്കർ അബാമേയാങ്ങ് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയേക്കും.

മത്സരം വൈകുന്നേരം 4.30നു

Our Prediction : ആർസെനൽ 1-1ലെസ്റ്റർ സിറ്റി

Leave a comment