ഇന്ത്യൻ ആരാധകർ കാത്തിരുന്ന ആ 15 പേരായി
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന വേൾഡ് കപ്പ് ടീമിനെ പ്രഖ്യാപിച്ചു. ആരാധകർ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല.നാലാം നമ്പറിൽ ആര് കളിക്കും എന്നതിനും ഉത്തരമായി.വിരാട് കോഹ്ലി നയിക്കുന്ന 15 അംഗ ടീമിലേക്ക് റിഷബ് പന്തിനേയും, അമ്പാട്ടി റായുഡുവിനെയും പരിഗണിച്ചില്ല.പകരം രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിചയസമ്പത്തുള്ള ദിനേശ് കാർത്തിക്കിനെയും പരിഗണിച്ചു.വിജയ് ശങ്കറും ടീമിലെത്തി.മികച്ച ഫോമിലുള്ള സുരേഷ് റെയ്നയെയും പരിഗണിച്ചില്ല.
ഓപ്പണർമാരായി ശിഖർ ധവാനും,രോഹിതും ഇറങ്ങും.ഇവരിൽ ആരേലും ഇല്ലെങ്കിൽ ആണ് കെ ൽ രാഹുലിന് അവസരം കിട്ടുക.ഒന്നു ഡൌൺ ആയി കോഹ്ലിയും ഇറങ്ങും.പിറകെ കേദാർ ജാദവ് ഇറങ്ങും.നാലാം നമ്പറിൽ കാർത്തിക്കോ വിജയ് ശങ്കറോ ഇറങ്ങും.ഇവർക്ക് ശേഷം ധോണിയും ഇറങ്ങും.ആൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയോ ഹർദിക് പാണ്ഡ്യായോ ഇറങ്ങും.ഇന്ത്യയുടെ പാസ് നിര മുഹമ്മദ് ഷാമി,ഭുവനേശ്വർ കുമാർ,ബുമ്രയും ഉണ്ടാകും.ഇന്ത്യയുടെ സ്പിൻ ജോഡി ചാഹലും,കുൽദീപ് യാദവും സ്പിൻ നിരയെ നയിക്കും.
മെയ് 30 മുതൽ ജൂലൈ 14 വരെയാണ് ലോകകപ് ഇംഗ്ലണ്ടിൽ നടക്കുന്നത്.ജൂൺ 5 നാണ് ഇന്ത്യയുടെ ആദ്യ മത്സരം.ദക്ഷിണാഫ്രിക്കക്കെതിരെയാണ് കളി.2015 ഇത് നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയാണ് കപ്പ് നേടിയത്.
ഇന്ത്യൻ ടീം: വിരാട് കൊഹ്ലി,ശിഖർ ധവാൻ,രോഹിത് ശർമ്മ,കേദാർ ജാദവ്,കെ ൽ രാഹുൽ,വിജയ് ശങ്കർ,എം സ് ധോണി,ദിനേശ് കാർത്തിക്,രവീന്ദ്ര ജഡേജ,ഹർദിക് പാണ്ഡ്യ,മുഹമ്മദ് ഷമി,കുൽദീപ് യാദവ്,ഭുവനേശ്വർ കുമാർ,ജസ്പ്രീത് ബുംറ,യുഷ്വേന്ദ്ര ചാഹൽ.