Foot Ball Top News

സൂപ്പർ കപ്പ്: സൂപ്പർ പോരാട്ടത്തിൽ കപ്പ് ഉയർത്തി ഗോവ

April 13, 2019

author:

സൂപ്പർ കപ്പ്: സൂപ്പർ പോരാട്ടത്തിൽ കപ്പ് ഉയർത്തി ഗോവ

ഐ സ് എല്ലിൽ നേടാതിരുന്ന കപ്പ് ഗോവ സൂപ്പർ കപ്പിൽ തിരികെപിടിച്ചു.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഗോവയുടെ ജയം.2018 ലെ പ്രഥമചാമ്പ്യമാർ ആയ ബാംഗ്ലൂർ ക്വാർട്ടറിൽ പുറത്തായപ്പോൾ തന്നെ ഹീറോ സൂപ്പർ കപ്പിന് പുതിയ അവകാശികൾക്കായുള്ള പോരാട്ടം ആയിരുന്നു.മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു.ആദ്യ നിമിഷങ്ങൾ മുതൽ തന്നെ പന്തിനായുള്ള പോരാട്ടം, ചിലപ്പോഴെങ്കിലും പരുക്കൻ കളിയായി മാറി.ഇരുടീമുകളും കട്ടക്ക് തന്നെ പോരാടിയപ്പോൾ ആരാധകർക്ക് അതൊരു നല്ല വിരുന്നായി.പക്ഷെ ഗോളുകൾ ഒന്നും കാണാതിരുന്നത് ഇരുടീമുകളെയും നിരാശപ്പെടുത്തി.

രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്.51 ആം മിനുറ്റിൽ ചെന്നൈയുടെ വലകുലുങ്ങി.ഫെറൻ കോറോമിനോസ് ആണ് ഗോൾ നേടിയത്.പക്ഷെ അവരുടെ ആഘോഷം അധികം നീണ്ടില്ല.54 ആം മിനുറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള കിടിലൻ പവർഫുൾ ഷോട്ടിലുടെ റാഫേൽ അഗസ്റ്റോ സമനില ഗോൾ കൊണ്ടുവന്നു.പക്ഷെ ചെന്നൈ ആരാധകരുടെ ഞെഞ്ചിലേക്ക് 64 ആം മിനുട്ടിൽ ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഗോൾ തുളച്ചു കയറി.തുടർന്ന് നിരവധി മുന്നേറ്റങ്ങൾ ചെന്നൈയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ഗോൾ പോസ്റ്റിന്റെ മുൻപിൽ ഉറച്ചു നിന്ന മുഹമ്മദ് നവാസ് ആണ് ഗോവയുടെ വിജയശില്പി.ഹീറോ ഓഫ് ദി മാച്ചും നവാസ് തന്നെയാണ്.മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതിയാണ് ചെന്നൈയിൻ എഫ്‌ സി മടങ്ങുന്നത്.എക്സ്ട്രാടൈമിൽ ചെന്നൈയുടെ കിടിലൻ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി അല്ലെകിൽ കഥ മറ്റൊന്നായേനേ.ഇരുടീമുകളുടെയും ഭാഗത്തുനിന്ന് മികച്ച ഷോട്ടുകൾ ഉണ്ടായി.പക്ഷെ ഇരുഗോളികളും മത്സരിച്ചു അതൊക്കെ തടഞ്ഞിട്ടു.ഗോവ 7 ഷോട്ട് ഓൺ ടാർഗെറ്റിൽ എടുത്തപ്പോൾ ചെന്നൈയിൻ എഫ് സി 6 ഷോട്ട് എടുത്തു. ടൂർണമെന്റിന്റെ താരമായി ഫെറൻ കോറോമിനോസിനെയും തിരഞ്ഞെടുത്തു.

Leave a comment