Cricket IPL Top News

ബട്ട്ലറിലൂടെ വിജയം നേടി രാജസ്ഥാൻ

April 13, 2019

author:

ബട്ട്ലറിലൂടെ വിജയം നേടി രാജസ്ഥാൻ

മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ 4 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ സീസണിലെ രണ്ടാം ജയം നേടി.ആദ്യം ബാറ്റു ചെയ്ത മുബൈ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി.വിജയത്തിനായി ബാറ്റുവീശിയ രാജസ്ഥാൻ 6 വിക്കറ്റു നഷ്ടത്തിൽ 3 പന്ത് ബാക്കി നിൽക്കേ ലക്ഷ്യം കണ്ടു.ഇതോടെ രാജസ്ഥാന് 4 പോയിന്റായി.പതിവ് പോലെ തന്നെ ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിവെക്കാൻ പോന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല.കഴിയും വേഗം തന്നെ സ്കോർ ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് മുംബൈ ബാറ്റിംഗ് തുടങ്ങിയത്.അതിവേഗ ബാറ്റിംഗ് നടത്തിയ രോഹിതും, ഡി-കോക്കും മുംബൈക്ക് മികച്ച അടിത്തറ പാകി.ആദ്യ വിക്കറ്റിൽ തന്നെ 96 റൺസ് കൂട്ടിച്ചേർത്തു അതും വെറും 10 ഓവറിൽ.ആദ്യം പുറത്തായത് 32 പന്തിൽ 1 സിക്സും 6 ഫോറും അടക്കം 47 റൺസ് നേടിയ രോഹിത് ആണ്.പിറകെ എത്തിയ സൂര്യകുമാർ യാദവും, കീറോൺ പൊള്ളാർഡും വല്യ ഓളമുണ്ടാക്കാതെ മടങ്ങിയെങ്കിലും ഡി-കോക് ഒരു വശത്തു നിന്ന് അടിച്ചു തകർത്തു.52 പന്തിൽ 4 സിക്സും 6 ഫോറും അടക്കം 81 റൺസ് നേടി നാലാമനായാണ് ക്വിന്റൺ ഡി-കോക്ക് മടങ്ങിയത്.ഡെത്ത് ഓവറുകളിൽ ഹാർദിക് പാണ്ഡ്യായുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് മുംബൈ സ്കോർ 187 വരെ എത്തിച്ചത്.വെറും 11 പന്ത് നേരിട്ട പാണ്ഡ്യ 3 സിക്സും 1 ഫോറും അടക്കമാണ് 28 റൺസ് നേടിയത്.രാജസ്ഥാൻ ബൗളർമാർ എല്ലാം അത്യാവിശം ഭംഗിയായി തന്നെ തല്ലുമെടിച്ചു.ആകെ ശ്രേയസ് ഗോപാൽ മാത്രമാണ് റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാട്ടിയത്.4 ഓവറിൽ 21 റൺസ് മാത്രമാണ് വഴങ്ങിയത്.ആർച്ചർ 3 വിക്കറ്റ് നേടിയെങ്കിലും 39 റൺസ് വഴങ്ങി.ജയദേവ് ഉദ്നകട്ട്, ധവാൽ കുൽക്കരണി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല അജിൻക്യ രഹാനെയും ജോസ് ബട്ട്ലറും ചേർന്ന് തകർത്തടിച്ചു.ആദ്യ വിക്കറ്റിൽ തന്നെ 6 ഓവറിൽ 60 റൺസ് കൂട്ടിച്ചേർത്തു.21 പന്തിൽ 6 ഫോറും 1 സിക്സും അടക്കം 37 റൺസ് എടുത്തു.പിറകെ ബാറ്റിംഗ് ഏറ്റെടുത്ത ബട്ട്ലർ സഞ്ജുനെ കാഴ്ചക്കാരനാക്കി തകർത്തടിച്ചു.89 റൺസാണ് അടിച്ചെടുത്തത്.അതും വെറും 43 പന്തിൽ 8 ഫോറം 7 സിക്സും അടക്കം ആണ് ബട്ട്ലറിന്റെ ഇന്നിങ്‌സ്.സഞ്ജു സാംസൺ 31 റൺസ്(26 പന്ത്,2 ഫോർ,1 സിക്സ്) നേടി.സഞ്ജു മടങ്ങിയ ശേഷം 3 വിക്കറ്റ് പെട്ടന്ന് നഷ്ടമായത് രാജസ്ഥാന്റെ നില പരുങ്ങലിൽ ആക്കിയെങ്കിലും 13 റൺസോടെ ശ്രേയസ് ഗോപാൽ വിജയം ഉറപ്പാക്കി.വല്യ വിക്കറ്റ് നഷ്ട്ടമില്ലാതെ വിജയിക്കും എന്ന് തോന്നിയെങ്കിലും കൃണാൽ പാണ്ഡ്യായും, ബുമ്രയും അവസാന ഓവർ വരെ കളി നീട്ടിയ ശേഷമാണ് മുട്ടുമടക്കിയത്.34 റൺസിന് 3 വിക്കറ്റ് നേടി കൃണാൽ പാണ്ഡ്യായും, 23 റൺസിന്‌ 2 വിക്കറ്റ് നേടിയ ബുമ്രയും മുംബൈ ബൗളിങ്ങിൽ തിളങ്ങി.രാഹുൽ ചഹാർ 1 വിക്കറ്റും നേടി.

Leave a comment

Your email address will not be published. Required fields are marked *