Foot Ball Top News

അയാക്സ് 1-1 യുവന്റസ് ; സുപ്രധാന എവേയ് ഗോൾ നേടിക്കൊടുത്തു റൊണാൾഡോ

April 11, 2019

അയാക്സ് 1-1 യുവന്റസ് ; സുപ്രധാന എവേയ് ഗോൾ നേടിക്കൊടുത്തു റൊണാൾഡോ

ആംസ്റ്റെർഡാമിൽ അയാക്സ് യുവന്റസിനെ നേരിട്ടപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു മത്സരം സമനിലയിൽ അവസാനിച്ചു. എന്നാൽ എവേയ് ഗോളിന്റെ പിൻബലത്തോടെയാണ് ഇറ്റാലിയൻ പട നെതർലൻഡ്‌സ്‌ വിട്ടത്. യുവന്റസിനു വേണ്ടി റൊണാൾഡോ വീണ്ടും രക്ഷക്ക് എത്തിയപ്പോൾ അയാക്സിന് വേണ്ടി ഡേവിഡ് നെറസ് ഗോൾ നേടി.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം അവശേശിക്കുമ്പോൾ ആയിരുന്നു റൊണാൾഡോയുടെ ഗോൾ.മധ്യനിരയിൽ നിന്ന് അയാൾ തന്നെ തുടക്കം കുറിച്ച മുന്നേറ്റം അതി മനോഹരമായ ഹെഡ്ഡ്റിലൂടെ റൊണാൾഡോ ഗോൾ ആക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം അയാക്സ് ഒരണ്ണം തിരിച്ചടിച്ചു. ഇടതു വിങ്ങിൽ നിന്ന് നെറസ് ഒറ്റക്ക് ഒരു മുന്നേറ്റം നടത്തി 3 ഡിഫെൻഡേഴ്സണെയും ഗോളിയെയും പരാജയപ്പെടുത്തി വലചലിപ്പിക്കുകയായിരുന്നു.

എവേയ് ഗോളിന്റെ പിൻബലം ഉണ്ടെങ്കിലും അയാക്സിനെ തള്ളിക്കളയാൻ നേരമായിട്ടില്ല. സാന്റിയാഗോ ബെർണാബുവിൽ റിയൽ മാഡ്രിഡിനെ അവർ ഒന്നിനെതിരെ നാല് ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ഓൾഡ് ലേഡിയിലും അവർ സമാനമായ പ്രകടനം നടത്താൻ കെല്പുള്ളവരാണ്. ഈ മത്സരത്തിലും 61% ബോൾ പൊസഷൻ അവർ ആസ്വദിക്കുകയും 19 ഷോട്ടുകൾ ഗോൾ മുഖത്തേക്ക് പായ്ക്കുകയും ചെയ്തിരുന്നു. കിട്ടിയ അവസരങ്ങൾ മുതെലെടുത്തിരുന്നെങ്കിൽ അവർ അനായാസം യുവന്റസിനെ മറികടന്നേനെ. ഏതായാലും ഇരു ടീമുകൾ തമ്മിൽ രണ്ടാം പാദ മത്സരത്തിൽ ഏറ്റു മുട്ടുമ്പോൾ തീപ്പൊരി പായും എന്ന് തീർച്ച.

Leave a comment