Foot Ball Top News

പ്രീമാച്ച് അനാലിസിസ് : ആർസെനൽ v/s എവർട്ടൻ

April 7, 2019

author:

പ്രീമാച്ച് അനാലിസിസ് : ആർസെനൽ v/s എവർട്ടൻ

മൂന്നാം സ്ഥാനം ലക്ഷ്യം വച്ച് ആർസെനൽ ഇന്ന് ഇവർട്ടനെ നേരിടാൻ ഇറങ്ങുന്നു. നിലവിൽ 31 മത്സരത്തിൽ നിന്നു 63 പോയിന്റുള്ള ടീം ഇന്നത്തെ മത്സരം ജയിച്ചാൽ 32 മത്സരത്തിൽ നിന്നും 64 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിക്കുന്ന ടോട്ടനത്തെ മറികടന്നു മുന്നിലെത്തും.

എന്നാൽ സീസണിൽ എവേ മത്സരങ്ങളിൽ അത്ര മികച്ച റെക്കോർഡ് ഇല്ലാത്തത് ടീമിന് ഒരു തലവേദനയാണ്. എങ്കിലും പ്രതിരോധ നിരയിൽ വന്നു തുടങ്ങിയ ഒത്തിണക്കം,ഓസിൽ ഫോമിലേക്ക് മടങ്ങിയെത്തിയത് എന്നിവ ഈ മാച്ചിലും തുണയാകുമെന്ന പ്രതീക്ഷയിലാണ് ടീം.

സസ്പെൻഷൻ തുടരുന്നതിനാല്‍ ലൂക്കാസ് ടോറെറ ഈ മത്സരത്തിലും പുറത്തിരിക്കേണ്ടി വരും. പരിക്ക് ഭേദമായ കസ്‌ഷോൽനി , ഷാക്ക എന്നിവർ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയേക്കും.

മത്സരം വൈകുന്നേരം 6.35നു

Our Prediction : ആർസെനൽ 2-1 എവർട്ടൻ

Leave a comment