Foot Ball Top News

യുവന്റസ് 2-1 എ.സി മിലാൻ ; മോയിസെ കീൻ ഗോളടി തുടരുന്നു.

April 7, 2019

യുവന്റസ് 2-1 എ.സി മിലാൻ ; മോയിസെ കീൻ ഗോളടി തുടരുന്നു.

കരുത്തന്മാരുടെ പോരാട്ടത്തിൽ യുവന്റസ് മിലാനെ മറികടന്നു. ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു യുവ വിജയിച്ച കയറിയത്. വി എ ർ വീണ്ടും വിവാദമാക്കിയ ഒരു മത്സരം കൂടി ആയിരുന്നു. യുവന്റസ് ലീഗിൽ മുന്നിട്ട് നിൽകുമ്പോൾ മിലൻറെ തുടരെയുളഅ മൂന്നാമത്തെ തോൽവി ആണ് ഇത്. ചാമ്പ്യൻസ് ലീഗ് യോഗ്യത കിട്ടാൻ ഇനി മിലാന് നന്നായി പരിശ്രമിക്കേണ്ടി വരും.

പോളണ്ട് തരാം ക്ര്യസ്റ്റോഫ് പിയാട്ടെക് ആണ് മിലന് വേണ്ടി സ്കോർ ചെയ്തത്. ജനുവരിയിൽ മാത്രം ടീമിൽ വന്ന പിയാട്ടെക് 10 ഗോളാണ് മിലന് വേണ്ടി ഇതുവരെ ലീഗിൽ സ്കോർ ചെയ്തത്. തന്നെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി ഡിബാല ഗോൾ ആക്കി മാറ്റി. കളി തീരാൻ വെറും 6 മിനുട്ട് മാത്രം അവശേഷിക്കെ യുവ താരം മോയിസെ കീൻ യുവന്റസിനെ മുന്നിൽ എത്തിച്ചു. യുവന്റസ് താരം അലക്സ് സാൻഡ്രോ ബോക്സിനകത്തു ബോൾ കൈകൊണ്ടു തടുത്തത് പെനാൽറ്റി കൊടുക്കാൻ വി.എ.ർ വിസമ്മതിച്ചത് മിലാന്റെ പ്രധിഷേധത്തിനും ഇടയാക്കിയിരുന്നു. ഏതായാലും ബെർണാടിച്ചിയും കീനുമുള്ള യുവന്റസ് യുവ നിര റൊണാൾഡോയുടെ അസാന്നിധ്യം അറിയിച്ചില്ല എന്നുള്ളത് വാസ്തവം.

Leave a comment