Foot Ball Top News

ജൈത്രയാത്ര തുടർന്ന് ലിവർപൂൾ – ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു

April 7, 2019

ജൈത്രയാത്ര തുടർന്ന് ലിവർപൂൾ – ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു

ലിവർപൂളിന്റെ വിഖ്യാതമായ സീസൺ ആവേശത്തോടെ തുടരുന്നു. മുഹമ്മദ് സാല ക്ലബ്ബിനായി 50 ഗോൾ തികച്ച മത്സരത്തിൽ ലിവർപൂൾ സൗത്താംപ്റ്റനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തി. ഇതോടെ 82 പോയിന്റുമായി അവർ പോയിന്റ് പട്ടിക ലീഡ് ചെയുന്നു. നാബി കീറ്റ, ജോർഡൻ ഹെൻഡേഴ്സൺ എന്നിവരാണ് ലിവർപൂളിന്‌ വേണ്ടി വലചലിപ്പിച്ച മറ്റു താരങ്ങൾ. സൗത്താംപ്റ്റനു വേണ്ടി ഷെയിൻ ലോങ്ങ് ആശ്വാസ ഗോൾ നേടി.

8 ആം മിനുട്ടിൽ സൗത്താംപ്റ്റനാണ് സ്കോറിങ് ആരംഭിച്ചത്. വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ്സ് അനായാസം കാലിൽ ഒതുക്കി ലോങ്ങ് അലിസണിനെ കീഴടക്കി. 36 ആം മിനുട്ടിൽ നാബി കീറ്റയിലൂടെ ലിവർപൂൾ ഒരണ്ണം മടക്കി. ട്രെന്റ് അർണോൾഡ് നൽകിയ ക്രോസ്സ് ഹെഡ് ചെയ്തു കീറ്റ ഗോൾ ആക്കി. രണ്ടാം പകുതിയിൽ ആയിരുന്നു രണ്ടാം ഗോൾ പിറന്നത്. ലിവർപൂളിന്റെ പകുതിയിൽ നിന്ന് സാല തന്നെ തുടങ്ങിയ പ്രത്യാക്രമണം അദ്ദേഹം തന്നെ ഗോൾ ആക്കി മാറ്റുകയായിരുന്നു. 9 കളികൾ നീണ്ടു നിന്ന് ഗോൾ ദാരിദ്ര്യം ആണ് അദ്ദേഹം ഈ സുന്ദരമായ ഗോളിലൂടെ മറികടന്നത്. 86 ആം മിനുട്ടിൽ ഹെൻഡേഴ്സൺ അതി സുന്ദരമായ ടീം ഗോളിലൂടെ അവരുടെ വിജയം ഉറപ്പിച്ചു.

Leave a comment