Cricket IPL Top News

പൊരുതിജയിച്ച് ചെന്നൈ

April 6, 2019

author:

പൊരുതിജയിച്ച് ചെന്നൈ

ആവേശകരമായ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ 22 റൺസിന്‌ തോൽപ്പിച്ച് ചെന്നൈ.ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് 8 പോയിന്റ് ഉള്ള ചെന്നൈ.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈയുടെ  തീരുമാനം ഒരു പരിധിവരെ ശരിയായി എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു അവരുടെ ബാറ്റിംഗ്.ആദ്യ വിക്കറ്റിൽ അവർ 56 റൺസ് കൂട്ടിച്ചേർത്തു.ചെന്നൈക്ക് വേണ്ടി ഫാഫ് ഡു-പ്ലെസിസ് അർധസെഞ്ചുറി നേടി.38 പന്തിൽ 54 റൺസ് നേടിയ ഡു-പ്ലെസ്സിയും(2  ഫോറും,4 സിക്സും ),24 പന്തിൽ 26 റൺസ്(3 ഫോറം,1 സിക്സും )നേടിയ വാട്സണും,23 പന്തിൽ 37 റൺസ് (4 ഫോറും,1 സിക്സും )നേടിയ ധോണിയും,21  റൺസ് നേടിയ അമ്പാട്ടി റായുഡുവും ചേർന്നതോടെ ചെന്നൈ  സ്കോർ ഭേദപ്പെട്ട നിലയിൽ എത്തി.13 ഓവറിൽ 100/ 3 എന്ന നിലയിൽ നിന്നും ധോണിയുടെയും അമ്പാട്ടി റായുഡുവിന്റെയും മികച്ച ബാറ്റിംഗ് ആണ് സ്കോർ 150 കടത്തിയത്.പഞ്ചാബ് ബൗളർമാർ ബാറ്റിംഗ് ഒഴുക്കിനു തടയിട്ടെങ്കിലും കാര്യമായി വിക്കറ്റ് എടുക്കാൻ പറ്റിയില്ല.ചെന്നൈക്ക് നഷ്ട്ടപെട്ട 3 വിക്കറ്റും നേടിയത് രവിചന്ദ്ര അശ്വിൻ ആണ്.4 ഓവറിൽ 23 റൺസിന്‌ 3 വിക്കറ്റ് എടുത്തു.

മറുപടി ബാറ്റിങ്ങിന് 161 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ പഞ്ചാബിന് തുടക്കം പിഴച്ചു.7 റൺസിന്‌ 2 വമ്പനടിക്കാർ കൂടാരം കയറി.പിറകെ എത്തിയ സർഫറാസ് ഖാനും രാഹുലും ചേർന്ന് സ്കോർ 100 കടത്തി.110 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നേടിയത്.117 ൽ നിൽക്കേ രാഹുൽ മടങ്ങിയെങ്കിലും സർഫറാസ് ഖാൻ തകർത്തടിച്ചു.പക്ഷെ അദ്ദേഹത്തിന് ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.വിജയത്തിന് 22 റൺസ് അകലെ വീണു.മികച്ച രീതിയിൽ പന്തെറിഞ്ഞ ഹർഭജനും, സ്കോട്ട് കഗ്ലിജിനും ചേർന്ന് പഞ്ചാബ് ബാറ്റിംഗ് നിരയെചുരുട്ടികെട്ടി.ഇരുവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഒരു വിക്കറ്റ് ദീപക് ചഹാറും വീഴ്ത്തി.

Leave a comment