Foot Ball Top News

ബ്രൈറ്റനെ തകർത്തെറിഞ് സാരിയുടെ നീലപ്പട

April 4, 2019

ബ്രൈറ്റനെ തകർത്തെറിഞ് സാരിയുടെ നീലപ്പട

ബ്രൈറ്റനെതിരായ മത്സരത്തിൽ ചെൽസിക്ക് ആധികാരിക ജയം. ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് ടീമിന്റെ ഘടനയിലും ശൈലിയിലും മാറ്റം വരുത്തിയ ചെൽസി കളിയുടെ സർവസ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് മികച്ച വിജയം നേടിയത്. പതിവിനു വിപരീതമായി ഹുഡ്സൻ ഒഡോയി, ലോഫ്ടസ് ചീക്ക്, ജിറുദ് എന്നിവരെ ആദ്യ ഇലവനിൽ ഇറക്കിയപ്പോൾ ജിറൂദും ലോഫ്ടസ് ചീക്കും ഗോൾ നേടുകയും ഒഡോയി ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ഹസാർഡാണ് ചെൽസിയുടെ മറ്റൊരു ഗോൾ നേടിയത്.ഹസാർഡിനൊപ്പം മിന്നുന്ന ഫോമിൽ കളിക്കുന്ന ചെൽസിയുടെ ഭാവി എന്ന് വിശേഷിപ്പിക്കുന്ന ഹുഡ്സൻ ഒഡോയി തന്റെ പ്രതിഭ തെളിയിക്കുന്ന വിധത്തിലാണ് മത്സരത്തിലൂടനീളം മികച്ച കളി കാഴ്ച വച്ചത്.ലോഫ്ടസ് ചീക്ക് നേടിയ മൂന്നാമത്തെ ഗോൾ മനോഹരമായിരുന്നു.മികച്ച ആക്രമണ ഫുട്ബാൾ കാഴ്ചവച്ച ചെൽസിക്ക് മുന്നിൽ ബ്രൈറ്റൻ അമ്പേ പരാജയപ്പെടുകയായിരുന്നു. മികച്ച ഫോമിൽ കളിക്കുന്ന ചെൽസിയുടെ സൂപ്പർ താരം ഹസാഡ് ചെൽസി മുന്നേറ്റങ്ങൾക്ക് നേതൃത്തം നൽകി. കഴിഞ്ഞ മത്സരങ്ങളിൽ ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ച ചെൽസി മധ്യനിര ബ്രൈറ്റനെതിരെ മികച്ചു നിന്നു. ഈ വിജയത്തോടു കൂടി ചെൽസി മാഞ്ചസ്റ്റർ യൂണൈറ്റഡിനെ മറികടന്നു പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.

Leave a comment